വിഴിഞ്ഞം സമരത്തെയും വൈദികരെയും സന്യസ്തരെയും അവഹേളിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം രൂപതയിലെ വിവിധ ഫെറോന കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിച്ചു.
പ്രതിഷേധ കൂട്ടായ്മയുടെ രൂപതാതല ഉത്ഘാടനം തങ്കശ്ശേരിയിൽ കെ.എൽ.സി.എ രൂപത പ്രസിഡന്റ് ശ്രി. അനിൽ ജോൺ ഫ്രാൻസിസ് ഉത്ഘാടനം നിർവ്വഹിച്ചു. മത്സ്യ തൊഴിലാളികളുടെ വിഷയങ്ങളിൽ ഇടപെടുന്ന പുരോഹിതരെയും വിഴിഞ്ഞം സമരസമിതിയെയും അവഹേളിക്കുന്ന പ്രവണതയെ ശക്തിയുക്തം ചെറുത്ത് തോൽപ്പിക്കുവാൻ കെ.സി.വൈ.എം യുവജനങ്ങൾക്കൊപ്പം രൂപതായാകമാനം അണി നിരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നെ തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കെ.സി.വൈ എം രൂപത പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപതാ ജനറൽ സെക്രട്ടറി നിധിൻ എഡ്വേർഡ് , രൂപതാ ഡയറക്ടർ ഫാദർ ബിന്നി മാനുവൽ , മുൻ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് എന്നിവർ സംസാരിച്ചു. വിവിധ ഫെറോന കേന്ദങ്ങളിൽ രൂപതാ സമിതി ഭാരവാഹികളായ മരിയ ഷെറിൻ, മാനുവൽ ആന്റണി, ഡെലിൻ ഡേവിഡ്, അമൽ, ഷീനു, നീതു എം മാത്യു, ജിജി മോൾ , ബ്രൂട്ടസ്, ആഷ്ലിൻ, എലിസബത്ത് , പ്രബുൽ , അലക്സ് ഫെറോന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Comments