Foto

നാടകം ഒരു സമഗ്രകലയാണ്.

നാടകം ഒരു സമഗ്രകലയാണ്. എല്ലാ കലകളും ഒന്നിക്കുന്ന ഒരു കല. ലോകത്തെ പല രാജ്യങ്ങളിലും നാടക പഠനം പാഠ്യപദ്ധതിയുടെ ഭാഗമാണ്. നാടക പഠനം ദിശാബോധമുള്ള മികച്ച വ്യക്തികളായി  വളരാൻ കുട്ടികളെയും യുവാക്കളെയും പ്രാപ്തരാക്കുന്നു.

 

ഈ ജൈവ കലയെ അടുത്തറിയാനും നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം നേടാനും കെ.സി.ബി.സി. മീഡിയ കമ്മീഷൻ പഞ്ചദിന  നാടക ശില്പശാല സംഘടിപ്പിക്കുകയാണ് 10 വയസ്സു മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കാണ്  ഇതിൽ പങ്കെടുക്കാൻ അവസരം.

പ്രമുഖ നാടക പ്രവർത്തകർ ക്ലാസ്സുകൾ കൈകാര്യം  ചെയ്യുന്നു.

 

2026 മെയ് മാസം 18 മുതൽ 22 വരെ തീയതികളിൽ നടക്കുന്ന  നാടക ശില്പശാലയിലേക്ക് താങ്കളുടെ സ്ഥാപനത്തിൽ നിന്നും  വിദ്യാർത്ഥികളെ അയക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 കുട്ടികൾക്കാണ് അവസരം.

ഈ പരിപാടിയിലേയ്ക്ക് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Comments

leave a reply