Foto

വരുംതലമുറയെ സമാധാനദൂതരാക്കാമെന്ന് ഫ്രാന്‍സിസ് പാപ്പാ. 

പാപ്പായുടെ മുഖപ്രസംഗവുമായി പുതിയ പുസ്തകം യുവതലമുറയ്ക്കുള്ള പുതിയ പ്രബോധനം. സെപ്റ്റംബര്‍ 15-ാം തിയതി ചൊവ്വാഴ്ച പ്രകാശനംചെയ്ത ''സമാധാനത്തിനുള്ള അറിവ്'' എന്ന തന്റെ പുതിയ ഗ്രന്ഥത്തിലാണ് യുവജനങ്ങളെ സമാധാനത്തിന്റെ പ്രയോക്താക്കളാക്കണമെന്ന് ആശയം പാപ്പാ ഫ്രാന്‍സിസ് മുന്നോട്ടുവയ്ക്കുന്നത്. യൂണിവേഴ്‌സിറ്റികളെയും വിദ്യാലയങ്ങളെയും യുവജനപ്രസ്ഥാനങ്ങളെയും അഭിസംബോധനചെയ്യുന്ന ഈ ഗ്രന്ഥം ഭാവി തലമുറ സമാധാനത്തിന്റെ സംവാഹകരാകണം എന്ന ഫ്രാന്‍സിസ് പാപ്പായുടെ ചിന്തയാണ് വിവിധ ലേഖനങ്ങളിലൂടെ വികസിപ്പിക്കുന്നത്. വത്തിക്കാന്റെ മുദ്രണാലയം പുറത്തുകൊണ്ടുവന്ന ഗ്രന്ഥം വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ നാമത്തിലുള്ള വിവാഹത്തിനും കുടുംബങ്ങള്‍ക്കുമായുള്ള പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയാണ് പ്രസിദ്ധീകരിക്കുന്നത്.

Comments

leave a reply

Related News