കോവിഡ് പോരാട്ടം: ഇന്ത്യക്കു സഹായമേകി ക്രിസ്ത്യന്‍ സേവന പ്രസ്ഥാനങ്ങള്‍
സി.ആര്‍.എസും, കാരിത്താസ് ഇന്ത്യയും, സി.എന്‍.ഇ.ഡബ്ലിയു.എയും രംഗത്ത്
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നട്ടം തിരിയുന്ന ഇന്ത്യയ്ക്കു സക്രിയ പിന്തുണയും സഹായവുമേകി കാത്തലിക് റിലീഫ് സര്‍വീസസ് (സി.ആര്‍.എസ്), കാരിത്താസ് ഇന്ത്യ ഉള്‍പ്പെടെ നിരവധി ക്രിസ്ത്യന്‍ സേവന പ്രസ്ഥാനങ്ങള്‍ രംഗത്ത്. മധ്യപൂര്‍വ്വേഷ്യ, വടക്കുകിഴക്കന്‍ ആഫ്രിക്ക, ഇന്ത്യ, കിഴക്കന്‍ യൂറോപ്പ് എന്നീ മേഖലകളില്‍ മാനുഷികവും, അജപാലനപരവുമായ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 'ദി കാത്തലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍' (സി.എന്‍.ഇ.ഡബ്ലിയു.എ) എന്ന പേപ്പല്‍ ഏജന്‍സിയും ഇന്ത്യയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്.
സി.ആര്‍.എസും, മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഇന്ത്യയിലെ രോഗബാധ അതിരൂക്ഷമായ മേഖലകളില്‍ ജീവന്‍രക്ഷാ ഉപാധികള്‍ അടക്കമുള്ളവ വിതരണം ചെയ്തു വരുന്നുണ്ട്.രോഗബാധയുടെ വ്യാപനം തടയുക, കൊറോണയ്‌ക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുക, രോഗബാധയുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കുവാന്‍ കുടുംബങ്ങളെ ബോധവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഇതുവരെ ഏതാണ്ട് 10 ലക്ഷത്തോളം ആളുകളെ തങ്ങള്‍ സമീപിച്ചുകഴിഞ്ഞുവെന്ന് സി.ആര്‍.എസിന്റെ മീഡിയ റിലേഷന്‍സ് മാനേജര്‍ നിക്കി ഗാമര്‍ 'കാത്തലിക് ന്യൂസ് ഏജന്‍സി'യോട് പറഞ്ഞു. ഇന്ത്യ, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലെ കോവിഡ് കേസുകളിലെ വര്‍ദ്ധനവ് ഭയപ്പെടുത്തുന്നതാണെന്ന് നിക്കി ഗാമര്‍ പറഞ്ഞു.വാക്‌സിനേഷനില്‍ ഒരുപാടു മുന്നോട്ട് പോയ അമേരിക്ക തങ്ങളുടെ ലക്ഷ്യം വെച്ച് നീങ്ങുമ്പോള്‍, ഏഷ്യയിലെ ചില രാജ്യങ്ങള്‍ ഇരുണ്ട കാലഘട്ടത്തില്‍ തന്നെ കഴിയുന്നു.
ഇന്ത്യയില്‍ നടത്തുവാന്‍ പോകുന്ന അടിയന്തിര പ്രവര്‍ത്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സി.എന്‍.ഇ.ഡബ്യു.എ പ്രസിഡന്റ് മോണ്‍. പീറ്റര്‍ വക്കാരി പുറത്തുവിട്ടിരുന്നു. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുവാന്‍ പ്രാദേശിക സഭകളെ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. സഹായവുമായി തങ്ങളുടെ പ്രാദേശിക കാര്യാലയം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോണ്‍. പീറ്റര്‍ വക്കാരി പറഞ്ഞു.
കോവിഡ് -19 ഉയര്‍ത്തുന്ന ഭീഷണികള്‍ തടയാന്‍ ധീരവും അടിയന്തരവുമായ നടപടികള്‍ക്ക് പ്രതിജ്ഞാബദ്ധരാകാന്‍ അമേരിക്കയോടും മറ്റ് രാജ്യങ്ങളോടും സി.ആര്‍.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. 'മഹാമാരിയോടുള്ള ആഗോള പ്രതികരണം വേണ്ടത്ര വേഗത്തില്‍ നീങ്ങുന്നില്ല ്'- ഗെയിമര്‍ സിഎന്‍എയോട് പറഞ്ഞു. സിആര്‍എസും മറ്റ് കത്തോലിക്കാ പങ്കാളികളും മഹാമാരിയുടെ കാര്യത്തില്‍ വിശ്വസനീയമായ വിവര സ്രോതസ്സായി സവിശേഷ പങ്ക് വഹിക്കുന്നുമുണ്ട്. ഭയത്തിന്റെയും തെറ്റായ വിവരങ്ങളുടെയും സമയത്ത് ഇതും യഥാര്‍ത്ഥത്തില്‍ ജീവന്‍ രക്ഷിക്കുന്നതാണ് - അവര്‍ പറഞ്ഞു. 'അമേരിക്കന്‍ കത്തോലിക്കരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നുമുള്ള ഔദാര്യത്തിന് ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്'. വൈറസ് വരാന്‍ സാധ്യത കൂടുതലുള്ള കുടിയേറ്റ തൊഴിലാളികളെ പിന്തുണയ്ക്കുന്നതില്‍ സിആര്‍എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു്.
ബാബു കദളിക്കാട്
Comments