Foto

മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം : അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമുള്ള പോരാട്ടം

അഡ്വ. തമ്പാൻ തോമസ് | ജോസഫ് ജൂഡ് | അഡ്വ റി ജെ. തോമസ് |

സി.ആർ നീലകണ്ഠൻ | അഡ്വ.ജോൺ ജോസഫ് റോയി പാളയത്തിൽ |

ബാബുആന്റണി. Vizhinjam Agitation Solidarity Council

 

മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം : അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമുള്ള പോരാട്ടം

ഐക്യദാർഢ്യ ധർണ്ണ

2012 ഒക്ടോബർ 19, ബുധനാഴ്ച രാവിലെ 10.30ന് എറണാകുളത്ത് കളക്ട്രേറ്റിന് മുന്നിൽ.

തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളും തീരദേശ ജനസമൂഹവും നടത്തുന്ന ഐതിഹാസിക പ്രക്ഷോഭം നൂറ് ദിനങ്ങൾ പിന്നിടുകയാണ്. തീരദേശ ജനതയുടെ ഈ പോരാട്ടം ശ്രദ്ധേയമാകുന്നത് ലോകത്തിലെ ഏറ്റവും വലിയ ധനാധിപത്യ ശക്തികളോടും അവയാൽ നിയന്ത്രിക്കപ്പെടുന്ന സർക്കാരുകളോടും ആണെന്നതാണ്. വിഴിഞ്ഞത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന തുറമുഖപദ്ധതി വരുത്തിവയ്ക്കുന്ന സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വിപത്തുകൾ തുറന്നുകാട്ടുവാനും തീരദേശജനതയുടെ ജീവനും സ്വത്തും ഉപജീവനമാർഗങ്ങളും സംരക്ഷിക്കാനും വേണ്ടിയാണ് ഈ പ്രക്ഷോഭം. കേരളത്തിന്റെ തീരവും തീരദേശ ജനതയും നേരിടുന്ന അതിജീവനത്തിന്റെ വെല്ലുവിളികളും ആഴമേറിയ പ്രതിസന്ധികളും നമ്മളേവം തിരിച്ചറിയേണ്ടതുണ്ട്.

തീരശോഷണത്തിന്റെ കെടുതിയിൽ ആയിരക്കണക്കിന് തീരദേശ കുടുംബങ്ങൾ ഇന്ന് ഭൂരഹിതരും ഭവനരഹിതരും ആയിരിക്കുന്നു. വിഖ്യാതമായ ശംഖുമുഖം കടൽത്തീരവും അന്താരാഷ്ട്ര പ്രശസ്തി ആർജ്ജിച്ച കോവളം കടൽത്തീരവും നാശോന്മുഖമായിരിക്കുന്നു. 2015-ൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം ആരംഭിച്ചതിനുശേഷമാണ് തഹീരശോഷണം അതിരൂക്ഷമാവുന്നത്. കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലും തീരത്തോ ഷണം ഗുരുതരമായ വിധം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചെല്ലാനത്ത് ഭാഗികമായി തീരസംരക്ഷണത്തിന് നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെങ്കിലും അത് പൂർണമായി നടപ്പിലാക്കേണ്ടതുണ്ട്. ആലപ്പുഴയിലും കൊല്ലത്തും നിരവധി മേഖലകളിൽ തീരശോഷണം അതിരൂക്ഷമാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കടൽകയറ്റം, കിടപ്പാടങ്ങളുടെ നഷ്ടം, തൊഴിൽ നഷ്ടം, മത്സ്യലഭ്യതയിലെ കുറവ് കാലാവസ്ഥാ മുന്നറിയിപ്പുകളെ തുടർന്നുള്ള തൊഴിൽ നഷ്ടം, മണ്ണെണ്ണയുടെയും ഡീസലിന്റെയും വിലകയറ്റം തുടങ്ങിയവ ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്. ഭൂമിയും ഭവനവും നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങൾ ദൂതാശ്വാസ ക്യാമ്പുകളിൽ വർഷങ്ങളായി കഴിയേണ്ടി വന്നിരിക്കുകയാണ്. ദുരിതത്തിനതി വരുത്തി ഇവരുടെ പുനരധിവാസം അടിയന്തരമായി പൂർത്തിയാക്കണം. പ്രക്ഷോഭം പുഴ ആവശ്യങ്ങളാണ് ഉയർത്തിയിട്ടുള്ളത്. എന്നാൽ സർക്കാർ നിരന്തരം അവകാശപ്പെടുന്നത് സമരസമിതി ഉയർത്തിയ ഏഴ് ആവശ്യങ്ങളിൽ ആറും പരിഹരിക്കപ്പെട്ടതായിട്ടാണ്. ഇതാകട്ടെ അവാസ്തവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണ്. കേരളീയ ജനതയെ തെറ്റിദ്ധരിപ്പിക്കാനും സമരത്തെ പരാജയപ്പെടുത്താനുമുള്ള സർക്കാരിനെ കുടിലതന്ത്രമായി മാത്രമേ ഈ അവകാശവാദത്തെ കാണാവു.

ജീവൻ മരണപോരാട്ടത്തിലായിരിക്കുന്ന മത്സ്യത്തൊഴിലാളികളോടുള്ള നമ്മുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് 2022 ഒക്ടോബർ 19, ബുധനാഴ്ച രാവിലെ 10:30ന് ഏറണാകുളത്ത്(കാക്കനാട്) കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ സങ്കടിപ്പിച്ചു.
തീരദേശം സാക്ഷിക്കുക എന്നത് മത്സ്യതൊഴിലാളികളുടെ മാത്രം ആവശ്യമോഉത്തരവാദിത്വമോ അല്ല. മനുഷ്യസ്നേഹികളായ, പരിസ്ഥിതി സംരക്ഷകരായ, നീതി ബോധമുള്ള പ്രപഞ്ചസാഹികളായ സകലരുടേയും ഉത്തരവാദിത്തമാണ്. 

അഡ്വ. തമ്പാൻ തോമസ് | ജോസഫ് ജൂഡ് | അഡ്വ റി ജെ. തോമസ് | സി.ആർ നീലകണ്ഠൻ | അഡ്വ.ജോൺ ജോസഫ് റോയി പാളയത്തിൽ |ബാബുആന്റണി. Vizhinjam Agitation Solidarity Council

Comments

leave a reply

Related News