Foto

സാത്താനോടുള്ള പോരാട്ടം നോമ്പ്... നോമ്പുകാല ചിന്തകള്‍ ( ദിവസം 20 )

ജോബി ബേബി,

നോമ്പ് കാലം പതിവ് കാലങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് അതിന്റെ സവിശേഷ നിഷ്ഠകള്‍ കൊണ്ടാണ്. ഉപവാസത്തിന്റേയും, സുദീര്‍ഘ പ്രാര്‍ത്ഥനകളുടേയും, ദണ്ഡനമസ്‌കാരങ്ങളുടെയും ഈ നിര്‍ബന്ധിതകാലം ഒരുതരത്തില്‍ ലൗഗീക സാഹചര്യത്തില്‍ തന്നെ നാം സ്വയം സൃഷ്ടിച്ചെടുക്കുന്ന ഒരു യൗകീക പരിസരമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.''A monastic way to God'എന്നൊക്കെ പറയുന്നത് പോലെ. ഇതൊരുതരം അദൃശ്യമായ രക്തസാക്ഷിത്വമായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്. തന്നത്താന്‍ ത്യജിച്ചു കുരിശെടുക്കലിന്റെ മുന്‍ രുചി തേടലാണെന്നും പറയാറുണ്ട്. തന്റെ സ്‌നാനത്തിനു ശേഷം ക്രിസ്തു ഉപവസിക്കുന്നു.സാത്താനോടുള്ള പോരാട്ടത്തിലെ പ്രധാന ആയുധമായി അത് നമുക്ക് കാട്ടിതന്നുവെന്ന് തിരുവെഴുത്തു സാക്ഷിക്കുന്നു. ഉപവാസത്തെ എല്ലാ നന്മകളുടെയും തുടക്കമെന്നും ആത്മീയ പോരാട്ടത്തിന്റെ പ്രാരംഭം എന്നും വിശുദ്ധിയുടെ ലാവണ്യം എന്നും പ്രാര്‍ത്ഥനയുടെ അമ്മയെന്നും മൗനത്തിന്റെ ഗുരുനാഥനെന്നും ഇങ്ങനെ എത്രയെത്ര വിശേഷ പദങ്ങള്‍ കൊണ്ടാണ് പിതാക്കന്മാര്‍ പറഞ്ഞുവച്ചിരിക്കുന്നത്. ഒന്ന് മാത്രംശ്രദ്ധിക്കണം നോമ്പില്‍ പുലര്‍ത്തുന്ന ശാരീരിക അച്ചടക്കം ആന്തരിക പരിവര്‍ത്തനത്തിനു കരണമാകുന്നുണ്ടോ എന്ന് മാത്രം.അല്ലാത്തപക്ഷം വെറുതെ പരീശന്മാരെ പോലെ ഉപവസിച്ചതിന്റെ കണക്ക് പറയാം എന്ന് മാത്രം.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...


 

Comments

leave a reply