Foto

കോവിഡ് കാലത്തെ എന്റെ സ്‌കൂള്‍

ബിൽഹ മരിയ ജയിംസ്
10 ഡി
 കേന്ദ്രീയ  വിദ്യാലയ നമ്പർ 2 നേവൽ ബേസ്,കൊച്ചി.

ഈ മഹാമാരിയെ  അതിജീവിച്ചുകൊണ്ട്  മുന്നോട്ട് ഒരു ജീവിതം സാധ്യമാകുമോ  എന്ന്   ഞാൻ  ആശങ്കപ്പെട്ടിരുന്നു, ഈ ആശങ്കയെ അകറ്റികൊണ്ട്  എന്റെ പ്രിയ ഗുരുക്കന്മാർ വീട്ടിലൊരു  വിദ്യാലയം എന്ന ആശയവുമായി വരുന്നത്. ഒരു സ്കൂൾ അന്തരീക്ഷം എന്നിക്ക്  അനുഭവവേദ്യം അല്ലായിരുന്നു എങ്കിലും അതിനോട്  പൊരുത്തപ്പെട്ട്പോകുവാൻ ഉള്ള ശ്രമമായി പിന്നീട്. ഞങ്ങൾക്ക് പരിചിതമല്ലാത്ത  ഗൂഗിൾ മീറ്റിലൂടെയും, സൂം മീറ്റിലൂടെയും ഞങ്ങളുടെ  അധ്യാപകർ  ഞങ്ങളിലേക്ക്  എത്തിച്ചേരുകയും ഞങ്ങൾക്കുവേണ്ട മാനസീകമായ  കരുത്തും പ്രോത്സാഹനവും നൽകി ഞങ്ങളോടൊപ്പം കൂടി. ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു  എങ്കിലും  ഞങ്ങളുടെ അധ്യാപകർ  അത്  പരിഹരിച്ച്  മുന്നോട്ട് പോയി.  ഇനിയൊരു സ്കൂൾ ജീവിതം  സാധ്യമാകുമൊ എന്ന ഭീതിയും  എന്നിക്ക് ഉണ്ടായിരുന്നു. പൊടുന്നനവെയാണ്   സർക്കാരിന്റെ  അറിയിപ്പ് ഉണ്ടായത് "നവംബർ 1 മുതൽ  സ്കൂൾ പ്രവർത്തനയോഗ്യം ആകുന്നു " എന്ന് .ഏറെ ആശങ്കയോടെയാണ് അത് ഞങ്ങൾ ഉൾക്കൊണ്ടത്. 

നീണ്ട  ഒരു  ഇടവേളയ്ക്ക്ശേഷം  വിദ്യാലങ്ങലിൽ തിരിച്ചെത്തിയപ്പോൾ എന്റെ കണ്ണുകൾക്ക് ചാരുത  പകരുന്നതായിരുന്നു  സ്കൂൾ  അങ്കണത്തിലെ ഉദ്യാനവും, വൃക്ഷ ലതാദികളും. സ്കൂൾ വാതിലിൽ എല്ലാവരേയും സ്വീകരിക്കുവാനായി ബാനറും, തോരണങ്ങളും, ബലൂണുകളും കൊണ്ട്  വർണാഭം  ആയിരുന്നു. ഒട്ടും മാറ്റം  ഇല്ലാത്തതായി  അനുഭവപ്പെട്ടത് സ്കൂൾ മണിമുഴക്കം  മാത്രമായിരുന്നു. സമയമായപ്പോൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളെ വരവേൽക്കുവാൻ  സ്കൂൾ അധികൃതർ എത്തി. ശരീരത്തിന്റെ താപപരിശോധനയിലൂടെയും, കൈകൾ  ശുചീകരണത്തിലൂടെയും ഞങ്ങളെ ക്ലാസ് മുറികളിലേക്കെ ആനയിച്ചു. എന്റെ അധ്യാപകരെയും  സഹപാഠികളെയും കണ്ടുമുട്ടിയതിന്റെ സന്തോഷം അവർണ്ണനീയമായിരുന്നു. ഓണ അവധി കഴിഞ്ഞെത്തുമ്പോൾ എന്റെ കൂട്ടുകാരോട് അവധിക്കാല വിശേഷങ്ങൾ പറഞ്ഞിരുന്ന എനിക്ക്‌, ഒന്നരവർഷത്തെ വിശേഷങ്ങൾ ഒരുപാട് പറയാനുണ്ടായിരുന്നു. എന്റെ അധ്യാപിക ഞങ്ങൾക്ക് ഞങ്ങളുടെ ഇത്രയും കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുവാനുമുള്ള അവസരം നൽകി. ഞങ്ങളെല്ലാവരും ഞങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.

                                                             ഈ മഹാമാരിയുടെ കാലം നമുക്ക് ചില ശീലങ്ങൾ സമ്മാനിച്ചു. "ശുചിത്വ ശീലങ്ങൾ". ദൂരം പാലിക്കുവാനും കൈകൾ കഴുകുവാനും. വീഴ്ചകളിൽ നിന്ന് നാം പാഠങ്ങൾ പഠിക്കുകയാണ്  വേണ്ടത്. ഈ കോവിഡ് കാലം നമ്മെ അത്തരം ചില ശീലങ്ങൾ പഠിപ്പിച്ചു. ഭാരതത്തിന്റെ പൈതൃക ശീലമായ കൈകൾ കൂപ്പി നമസ്കാരം പറയുന്ന രീതി ഈ കാലയളവിൽ തിരിച്ചുവന്നു. അങ്ങനെ അങ്ങനെ കോവിഡ് എന്ന നെഗറ്റീവിൽ നിന്ന് നാം ആർജിച്ചെടുത്ത ചില  പോസിറ്റീവുകൾ ചൂണ്ടിക്കാട്ടി  കുട്ടികളായ ഞങ്ങളെ കൂടുതൽ  ഊർജസ്വലരാകുവാൻ പ്രേരിപ്പിക്കുകയാണ് ആദ്യദിവസം അധ്യാപകർ ചെയ്തത്. ഇന്ന് കലാലയങ്ങൾ വീണ്ടും സജീവമാകുമ്പോൾ, ഇങ്ങനെ ഒരു ദിനം സഫലമാകാൻ പ്രയത്നിച്ച ഒരുപാടുപേർ ഡോക്ടർമാർ,നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ - ഇങ്ങനെ എത്രയെത്ര പേർ.......... അവരിൽ ഒരാൾ ആകുവാൻ  എന്റെ നാടിന്റെ നന്മക്കായി പ്രവർത്തിക്കുന്ന ഒരു പൗരൻ ആകുവാനും എനിക്കും എന്റെ സുഹൃത്തുക്കൾക്കും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് 
       

                                                                                                     എന്ന്
                                                                                                      ബിൽഹ  മരിയ ജെയിംസ്
                                                                                                     ക്ലാസ് :  10 D
                                                                                                    കേന്ദ്ര വിദ്യാലയം നമ്പർ 2 നേവൽ ബേസ്,  
                                                                                                     കൊച്ചി.

Foto

Comments

leave a reply

Related News