ഇസ്രയേലി ഉപഗ്രഹ
വിക്ഷേപണത്തിന്
ഇന്ത്യന്‍ റോക്കറ്റ്
ഉപയോഗിച്ചേക്കും
ബഹിരാകാശ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും
ഇന്ത്യന്‍ ലോഞ്ചറില്‍ ഇസ്രയേലി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഇസ്രയേല്‍ സ്‌പേസ് ഏജന്‍സി (ഐഎസ്എ) ഡയറക്ടര്‍ ജനറല്‍ അവി ബ്ലാസ്‌ബെര്‍ഗറുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാന്‍ കെ.ശിവന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തി. ബഹിരാകാശ പദ്ധതികളുടെ സഹകരണം സംബന്ധിച്ച് യൂറോപ്യന്‍, ഇസ്രയേല്‍ ബഹിരാകാശ ഏജന്‍സികളുമായുള്ള അശയ വിനിമയവേളയിലായിരുന്നു യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ) ഡയറക്ടര്‍ ജനറല്‍ ജോസഫ് അഷ്ബാക്കറുടെ സാന്നിധ്യത്തില്‍ നിര്‍ണ്ണായക ചര്‍ച്ചയുണ്ടായത്.
2022-ല്‍ ഉചിതമായ ഒരു പരിപാടിയിലൂടെ ഇന്ത്യന്‍ റോക്കറ്റുപയോഗിച്ച് ഇസ്രയേലി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഏകദേശ ധാരണയായി.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും ഇന്ത്യ-ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിന്റെ 30 വര്‍ഷത്തെ അനുസ്മരണവും ഉള്‍പ്പെടെ ഭാവിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതകളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തതായി ഇസ്രോ പ്രസ്താവനയില്‍ പറയുന്നു.ചെറിയ ഉപഗ്രഹങ്ങള്‍ക്കായുള്ള ഇലക്ട്രിക് പ്രൊപ്പള്‍ഷന്‍ സിസ്റ്റത്തിലെ സഹകരണം, ജിയോ-ലിയോ (ജിയോസിങ്ക്രണസ് എര്‍ത്ത് ഓര്‍ബിറ്റ്-ലോ എര്‍ത്ത് ഓര്‍ബിറ്റ്) ഒപ്റ്റിക്കല്‍ ലിങ്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം എന്നിവയും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു. നിലവില്‍ സഹകരണമുള്ള ഭൗമ നിരീക്ഷണം, സ്‌പേസ് സയന്‍സ്, സാറ്റലൈറ്റ് നാവിഗേഷന്‍, ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് തുടങ്ങിയവയിലെ പ്രവര്‍ത്തനങ്ങള്‍ വെര്‍ച്വല്‍ യോഗത്തില്‍ അവലോകനം ചെയ്തു.
ബാബു കദളിക്കാട്
Comments