ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
ഉത്തരാഖണ്ഡിലെ (ദെഹ്റാദൂണ്‍) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ്ങില്‍(ഐ.ഐ.ആര്‍.എസ്.) ജിയോസ്‌പേഷ്യല്‍ ടെക്‌നോളജി ആന്‍ഡ് ആപ്ലിക്കേഷന്‍സ് മേഖലയിലെ എം.ടെക്.പ്രോഗ്രാമിലേക്കും സമാനമേഖലയിലെ ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമിലേക്കും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. വെബ് സൈറ്റ് മുഖാന്തിരം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവിധ
പ്രോഗ്രാമുകളില്‍ സ്‌പോണ്‍സേഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് മാര്‍ച്ച് 11 വരെയും മറ്റുള്ളവയ്ക്ക് മാര്‍ച്ച് 31 വരെയും അപേക്ഷിക്കാം.
ലഭ്യമായ പ്രോഗ്രാമുകള്‍
1.എം.ടെക്. ഇന്‍ റിമോട്ട് സെന്‍സിങ് (ആര്‍.എസ്.) ആന്‍ഡ് ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്.)
2.പി.ജി. ഡിപ്ലോമ ഇന്‍ ആര്‍.എസ്. ആന്‍ഡ് ജി.ഐ.എസ്.
3.എം.ടെക്. ജിയോഇന്‍ഫര്‍മാറ്റിക്‌സ്
4.പി.ജി. ഡിപ്ലോമ ഇന്‍? സ്‌പെഷ്യല്‍ ഡേറ്റാ സയന്‍സ്
5.മാസ്റ്റര്‍ ഓഫ് സയന്‍സ്(ജിയോഇന്‍ഫര്‍മാറ്റിക്‌സ്)
6.പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍
7.എന്‍.എന്‍.ആര്‍.എം.എസ്.-ഐ.എസ്.ആര്‍.ഒ. സ്‌പോണ്‍സേഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സസ് ഫോര്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍ട്ടി ആന്‍ഡ് ഗവ. ഒഫീഷ്യല്‍സ്
പഠന മേഖലകള്‍
1.അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് സോയില്‍സ്
2.ഫോറസ്റ്റ് റിസോഴ്‌സസ് ആന്‍ഡ് ഇക്കോസിസ്റ്റം അനാലിസിസ്
3.ജിയോസയന്‍സസ്, മറൈന്‍ ആന്‍ഡ് അറ്റ്‌മോസ്ഫറിക് സയന്‍സസ്
4.അര്‍ബന്‍ ആന്‍ഡ് റീജണല്‍ സ്റ്റഡീസ്
5.വാട്ടര്‍ റിസോഴ്‌സസ്
6.സാറ്റലൈറ്റ് ഇമേജ് അനാലിസിസ് ആന്‍ഡ് ഫോട്ടോഗ്രാമട്രി
7.നാച്വറല്‍ ഹസാര്‍ഡ്‌സ് ആന്‍ഡ് ഡിസാസ്റ്റര്‍ റിസ്‌ക് മാനേമെന്റ്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
നിശ്ചിത വിഷയത്തില്‍ എം.എസ്സി./എം.എസ്സി. (ടെക്)/എം.ടെക്./ബി.ഇ./ബി.ടെക്./ബി.എസ്സി. (നാലുവര്‍ഷം)/ബി.ആര്‍ക്./ബി.പ്ലാന്‍/എം.ആര്‍ക്./എം.പ്ലാന്‍ തുടങ്ങിയ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
https://www.iirs.gov.in/
Comments