Foto

ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശനം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് 2023 ജനുവരിയില്‍ നടക്കുന്ന പ്രവേശനത്തിനു ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനപരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ വെച്ച് ജൂണില്‍ നടക്കും.ആണ്‍കുട്ടികള്‍ക്കും  പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാനവസരമുണ്ട്. അപേക്ഷാര്‍ത്ഥി, അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം.02/01/2010-ന് മുന്‍പോ 01/07/2011-ന് ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല. 

ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയും പട്ടികജാതി - വര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് 555 രൂപയുമാണ് , അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ , ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി വെക്കണം. അപേക്ഷ ഫീസ് ഡിമാന്റ് ഡ്രാഫ്റ്റ് ആയി താാഴെ കാണുന്ന വിലാസത്തില്‍ മാറാവുന്ന വിധം എടുക്കണം.
THE COMMANDANT, RIMC DEHRADUN,' DRAWEE BRANCH, STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE - 01576) UTTARAKHAND
ഓണ്‍ലൈനായി പണമടയ്ക്കാനും സൗകര്യമുണ്ട്.

അപേക്ഷ ക്രമം
കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിച്ച നിര്‍ദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് ഏപ്രില്‍ 25 നകം താഴെ കാണുന്ന അഡ്രസ്സില്‍ അയക്കണം.
അഡ്രസ്
സെക്രട്ടറി
പരീക്ഷാഭവന്‍
പൂജപ്പുര
തിരുവനന്തപുരം-12


അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ 
1.അപേക്ഷ (2 കോപ്പി)
2.പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള 2 ഫോട്ടോകള്‍ 
3.ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകര്‍പ്പുകള്‍
3.സ്ഥിരമായ മേല്‍വിലാസം സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ്
4.Domicile Certificate
5.വിദ്യാര്‍ത്ഥി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷാഫോം
6. ജനന തീയതി, ഏതു ക്ലാസ്സില്‍ പഠിക്കുന്നു എന്നുള്ളതു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്
7.പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പ്
8. ആധാര്‍ കാര്‍ഡിന്റെ രണ്ട് പകര്‍പ്പ് (ഇരുവശവും ഉള്ളത്)
9.9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവര്‍ (അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കേണ്ട മേല്‍ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) 

 

Comments

leave a reply

Related News