സൗജന്യ സിവിൽ സർവീസിന് പരിശീലനം
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും പട്ടികജാതി-പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കും എല്ലാ വിഭാഗം പെൺകുട്ടികൾക്കും ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സൗജന്യ സിവിൽ സർവീസ് പരിശീലനത്തിന് അവസരമുണ്ട്.ജാമിയയുടെ കീഴിലുള്ള സെന്റർ ഫോർ കോച്ചിങ് ആൻഡ് കരിയർ പ്ലാനിങ് ആണ് , സൗകര്യമൊരുക്കുന്നത്.850/- രൂപയാണ്, അപേക്ഷാഫീസ് .ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി , ജൂൺ 15 ആണ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ, പ്രവേശന പരീക്ഷ നടക്കും.
തെരഞ്ഞെടുക്കപെടുന്നവർക്ക് ഭക്ഷമുൾപ്പടെ മികച്ച സൗകര്യങ്ങളും താമസവും സൗജന്യമാണ്. അതിനാൽ തന്നെ,സിവിൽ സർവീസ് മോഹികൾക്ക് ഇതൊരു സുവർണാവസരമാണ്. പ്രവേശനം ലഭിച്ചാൽ സിവിൽ സർവീസ് പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലും പരിശീലനം ലഭ്യമാകും.ബിരുദം പൂർത്തിയാക്കിയ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും പട്ടികജാതി-പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കും എല്ലാ വിഭാഗം പെൺകുട്ടികൾക്കും ആണ് , അവസരം
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments