മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ സാംസ്കാരിക സംഘടനയായ "മാക്ട" ആദ്യമായി സംഘടിപ്പിക്കുന്ന " മാക്ട ഇന്റർനാഷണൽ ഷോർട്ട് മൂവീ ഫെസ്റ്റിവലിന്റെ ഔദ്യോഗിക
ലോഗോ പ്രകാശനം,
എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ച് പ്രശസ്ത സംവിധായകൻ സിബി മലയിൽ നിർവ്വഹിച്ചു.
എം. പദ്മകുമാർ
(ആക്ടിങ് ചെയർമാൻ)
സുന്ദർദാസ്
(മാക്ട ജനറൽ സെക്രട്ടറി)
ഷിബു ചക്രവർത്തി,
എ എസ് ദിനേശ്
(ട്രഷറർ) എന്നിവർ പ്രസ് മീറ്റിൽ പങ്കെടുത്തു.
2021 ജനുവരി 1 മുതല്‍ 2021 ഡിസംബര്‍ 31 വരെ റിലീസ് ചെയ്ത സൃഷ്ടികള്‍ മാത്രമാണ് മത്സര വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്.
എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി 2022 മാര്‍ച്ച് 10.
ഷോര്‍ട്ട് മുവിയുടെ ദൈര്‍ഘ്യം 5 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ മാത്രമായിരിക്കണം.
എന്‍ട്രി ഫീസ് മുവായിരം രൂപ (3000) യാണ്.
കൂടാതെ പങ്കെടുക്കുന്ന എല്ലാ ഹ്രസ്വ ചിത്രങ്ങള്‍ക്കും സർട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
ഹ്രസ്വചിത്രങ്ങള്‍ക്ക് പുറമേ സംഗീത ആല്‍ബവും പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഗീത ആല്‍ബത്തിന്റെയും ഹ്രസ്വ ചിത്രത്തിന്റെയും ആകെയുള്ള എന്‍ട്രികളില്‍ നിന്നായിരിക്കും മികച്ച പോസ്റ്റര്‍ ഡിസൈനറെ തിരഞ്ഞെടുക്കുക. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പോലും ഉള്‍പ്പെടുത്താത്ത വിഭാഗമെന്ന നിലയില്‍ പരസ്യ കലാകാരമാര്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംസ്‌ക്കാരിക സംഘടനയായ മാക്ട പോസ്റ്റർ ഡിസൈൻ കൂടി ഉള്‍പ്പെടുത്തിയത്.
മികച്ച ചിത്രം - 1 ലക്ഷം രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റും.
രണ്ടാമത്തെ മികച്ച ചിത്രം - 50000 രൂപയും മെമന്റോ യും സര്‍ട്ടിഫിക്കറ്റും.
മികച്ച സംവിധായകന്‍ - 25000 രൂപയും മെമന്റോ യും സര്‍ട്ടിഫിക്കറ്റും.
മികച്ച തിരക്കഥാകൃത്ത്, മികച്ച ഛായാഗ്രാഹകന്‍, മികച്ച എഡിറ്റര്‍, മികച്ച നടന്‍, മികച്ച നടി, മികച്ച പോസ്റ്റര്‍ ഡിസൈനര്‍ എന്നിവര്‍ക്ക് 10,000 രൂപ വീതവും മെമന്റോയും സര്‍ട്ടിഫിക്കറ്റുമാണ് ഷോർട്ട് മൂവീസ് വിഭാഗത്തിൽ ലഭിക്കുക.
മികച്ച മ്യൂസിക് ആല്‍ബം, മികച്ച സംവിധായകന്‍, മികച്ച സംഗീത സംവിധായകന്‍, മികച്ച ഗാന രചയിതാവ് എന്നീ വിഭാഗങ്ങള്‍ക്ക് 10000 രൂപ വിതം ക്യാഷ് അവാര്‍ഡുകളും മെമന്റൊ യും സര്‍ട്ടിഫിക്കറ്റുമാണ് മ്യൂസിക് ആൽബം വിഭാഗത്ത് ലഭിക്കുക.
www.mactaonline.com എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ബന്ധപ്പെടേണ്ട നമ്പര്‍: 9895307028
Email: mactashortmovies@gmail.com
മലയാള സിനിമാരംഗത്തെ പ്രമുഖരായ സാങ്കേതിക പ്രവര്‍ത്തകര്‍ അടങ്ങിയ ജൂറിയാണ് വിധി നിര്‍ണ്ണയിക്കുക.
Comments