Foto

കെസിബിസി ശീതകാല സമ്മേളനം ഡിസംബർ 7 മുതൽ കേരള കാത്തലിക് കൗൺസിൽ സമ്മേളനം ഡിസംബർ 7-ന്

കെസിബിസി ശീതകാല സമ്മേളനം ഡിസംബർ 7 മുതൽ
കേരള കാത്തലിക് കൗൺസിൽ സമ്മേളനം
ഡിസംബർ 7-ന്


കൊച്ചി: കേരള കത്തോലിക്കാമെത്രാൻ സമിതിയുടെ ശീതകാല സമ്മേളനം 7,8,9 തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സിയിൽ നടക്കും. കേരള കാത്തലിക് കൗൺസിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം 7-ന് കെസിബിസി പ്രസിഡന്റ്     കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും.  സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാർ തോമസ് അനുഗ്രഹപ്രഭാഷണം നടത്തും.  ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. ജേക്കബ് പ്രസാദ് പ്രബന്ധം അവതരിപ്പിക്കും. 32 കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

8, 9 തീയതികളിലായി നടക്കുന്ന കെസിബിസി സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കും.

 

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.

 

Comments

leave a reply

Related News