Foto

വിശുദ്ധരുടെ നാമകരണത്തിനുളള പുതിയ പ്രഖ്യാപനങ്ങൾ

വിശുദ്ധരുടെ നാമകരണത്തിനുളള പുതിയ പ്രഖ്യാപനങ്ങൾ

ഫെബ്രുവരി 20, ശനിയാഴ്ചയാണ് നാമകരണനടപടി ക്രമങ്ങൾ സംബന്ധിച്ച പുതിയ പ്രഖ്യാപനങ്ങൾ പാപ്പാ നടത്തിയത്.

- ഫാദർ വില്യം നെല്ലിക്കൽ

വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തലവൻ, കർദ്ദിനാൾ മർചേലോ സെമറാരോ പാപ്പായുമായി ഫെബ്രുവരി 20-നു നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം 8 പേരെ വിശുദ്ധിയുടെ പടവുകളിൽ അംഗീകരിച്ച ഡിക്രി വത്തിക്കാൻ പ്രസിദ്ധപ്പെടുത്തി :

1. വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക്...
ഇറ്റലി സ്വദേശിനിയും ഫ്രാൻസിസ്കൻ അൽമായ സഭാംഗവുമായ ധന്യയായ അർമീദാ ബരേലിയുടെ നാമത്തിൽ നടന്ന അത്ഭുതരോഗ ശാന്തി സഭ അംഗീകരിക്കുന്നതാണ് ആദ്യത്തെ ഡിക്രി.

2. ധന്യരുടെ ഗണത്തിലേയ്ക്ക്...
തുടർന്നുള്ള വിവിധ രാജ്യക്കാരായ ദൈവദാസരുടെ ജീവിതപുണ്യങ്ങൾ സഭ പഠിച്ചു പരിശോധിച്ചത് വീരോചിതമെന്ന് പാപ്പാ അംഗീകരിക്കുന്നതാണ് തുടർന്നുള്ള 7 പ്രഖ്യാപനങ്ങളും :

a) ഇംഗ്ലണ്ടിൽനിന്നുമുള്ള ദൈവദാസൻ, പൗലോശ്ലീഹായുടെ ഇഗ്നേഷ്യസ്
എന്ന് അറിയപ്പെടുന്ന ദൈവദാസൻ ജോർജ്ജ് സ്പെൻസറുടെ ജീവിതപുണ്യങ്ങൾ വീരോചിതമെന്ന് പാപ്പാ അംഗീകരിച്ചു. ഇദ്ദേഹം ഇംഗ്ലണ്ടിലെ പാഷനിസ്റ്റ് സന്ന്യാസസഭാംഗമാണ് (1799 – 1864). ആംഗ്ലിക്കൻ സഭയിൽനിന്നും തിരിച്ച് കത്തോലിക്കാ വിശ്വാസജീവിതം സ്വീകരിച്ച ഇഗ്നേഷ്യസ് വിശ്വാസ സംരക്ഷണത്തിന്‍റെ പ്രേഷിതനായിട്ടാണ് ജീവിത വിശുദ്ധി കൈവരിച്ചത്.

b) പോർച്ചുഗലിലെ ഇടവകവൈദികൻ, ദൈവദാസൻ അൽബീനോ ആൽവെസ്
ദക്കൂഞ്ഞ സിൽവയുടെ (1882-1973) പുണ്യങ്ങൾ വീരോചിതമെന്ന് പാപ്പാ അംഗീകരിച്ചു.

c) ഇറ്റലിക്കാരി അന്ന ക്ലാരാ
ജൊവാന്നെയെന്നു വിളിക്കപ്പെട്ട വിശുദ്ധ അഗസ്റ്റിന്‍റെ നാമത്തിലുള്ള സന്ന്യാസസഭാംഗവുമായ ദൈവദാസി മരിയ ഫലിചീത്താ ഫോർത്തുനാത്താ ബസേജിയോയുടെ ജീവിതപുണ്യങ്ങൾ വീരോചിതമെന്ന് പാപ്പാ അംഗീകരിച്ചു (1752-1829).

d) ലൂയിജിയാ റൊസീനിയ എന്നു വിളിക്കപ്പെട്ട
പാവങ്ങളുടെ എളിയ സഹോദരിമാരുടെ സഭാംഗവുമായ ഇറ്റലിക്കാരി ദൈവദാസി ഫ്ലോരാൽബാ റോന്തി (1924-1995). ആഫ്രിക്കയിലെ മൊസാങ്കോയിലായിരുന്നു മരണം.

e) അലാന്ദ്രയെന്നു വിളിക്കപ്പെട്ടിരുന്ന ഇറ്റലിക്കാരിയും
പാവങ്ങളുടെ എളിയ സഹോദരിമാരുടെ സന്ന്യാസ സഭാംഗവുമായ ദൈവദാസി ക്ലാരാഞ്ചെലാ ഗിലാർഡി (1931-1955). ആഫ്രിക്കൻ കോംഗോയിലായിരുന്നു അന്ത്യം.

f) തെരീസ സാന്ത എന്ന് അറിയപ്പെട്ട ഇറ്റലിക്കാരിയും
പാവങ്ങളുടെ എളിയ സഹോദരിമാരുടെ സന്ന്യാസ സഭാംഗമായ ആഫ്രിക്കൻ കോംഗോയിൽ പ്രേഷിതജോലിചെയ്ത ദൈവദാസി ദിനറോസാ ബൾദേരി (1936-1995).

g) ഇറ്റലിക്കാരനും കർമ്മലീത്താ സമൂഹത്തിലെ
അൽമായ സഹോദരനുമായ ദൈവദാസൻ എലീസ ജ്യയാംബെല്ലൂക്ക (1941-1986).

Comments

leave a reply

Related News