Foto

കുർണൂൽ രൂപതയ്ക്ക് പുതിയ ഇടയ

ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ രൂപതയായ കുർണൂലിന്റെ പുതിയ ഇടയനായി കർമലീത്താ സഭാ വൈദികനായ ഫാ.ജോഹാന്നസ് ഗൊരാന്റലയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇന്ത്യയിലെ, ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ രൂപതയായ കുർണൂലിന്റെ  പുതിയ ഇടയനായി കർമലീത്താ സഭാ വൈദികനായ ഫാ.ജോഹാന്നസ് ഗൊരാന്റലയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. വിജയവാഡ രൂപതയിലെ നവാബു പേട്ടയിൽ 1974 ഫെബ്രുവരി 27-ന് ജനിച്ച അദ്ദേഹം, ഓ സി ഡി സന്യാസ സഭയിൽ 2000 ൽ നിത്യവ്രതം ചെയ്തു.

കേരളത്തിലെ തിരുഹൃദയ കോളജിൽ തത്വശാസ്ത്രവും, റോമിലെ തെരേസിയാനും സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രവും പൂർത്തിയാക്കിയ അദ്ദേഹം 2002, ജനുവരി 10 നു വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.   റോമിലെ ബിബ്ലിക്കും  സർവകലാശാലയിൽ നിന്ന് ബൈബിളിൽ ബിരുദാന്തരബിരുദവും, ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

ഖമ്മം രൂപതയിലെ കല്ലൂർ  ഇടവകയിലെ സഹവികാരി, ആന്ധ്രാപ്രദേശ് പ്രൊവിൻഷ്യൽ, ബൈബിൾ, സുവിശേഷവത്ക്കരണ കമ്മീഷനുകൾക്കായുള്ള ആന്ധ്രാപ്രദേശ് എപ്പിസ്‌കോപ്പൽ കൗൺസിൽ അംഗം തുടങ്ങി നിരവധി സേവനരംഗങ്ങളിൽ പാടവമുള്ള മോൺ. ജോഹാന്നസ്, റോമിലെ തെരേസിയാനും സർവകലാശാലയിൽ അധ്യാപകനായി സേവനം ചെയ്തുവരവെയാണ് ഈ പുതിയ നിയോഗത്തിനായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.

Comments

leave a reply

Related News