Foto

ഫ്രാൻസിസ് പാപ്പ പറയുന്നു: നാം സ്വയം നവീകരിക്കാൻ ശ്രമിക്കൂ; നമുക്ക് രൂപാന്തരീകരണമുണ്ടാകും

ഫ്രാൻസിസ് പാപ്പ പറയുന്നു: നാം സ്വയം  നവീകരിക്കാൻ ശ്രമിക്കൂ; നമുക്ക്   രൂപാന്തരീകരണമുണ്ടാകും

വത്തിക്കാൻ സിറ്റി : സഭയുടെ വിളി സുവിശേഷവത്‌കരണമാണ് : സഭയുടെ അനന്യതയും അതു തന്നെ ആഗസ്റ്റ് മാസത്തിലെ മാർപ്പാപ്പയുടെ പ്രാർത്ഥനാ നിയോഗം നാം സ്വയം നവീകരിക്കണമെന്നതാണെന്ന് ഒരു വീഡിയോ സന്ദേശത്തിൽ പരിശുദ്ധ പിതാവ് പറഞ്ഞു.
പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട് പ്രാർത്ഥനയിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും സേവനത്തിലൂടെയും വേണം നാം നവീകൃതരാകേണ്ടത് ഇതാകട്ടെ സഭയുടെ നവീകരണം സാധ്യമാക്കും -പാപ്പ പറഞ്ഞു.
    
സന്ദേശം തുടരുന്നു: നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവഹിതം എന്തെന്ന് വിവേചിച്ചറിയണം. പരിശുദ്ധാത്മാവിനാൽ രൂപാന്തരപ്പെടാൻ നാം സന്നദ്ധരായാലേ ഈ വിവേചനത്തിന് നമുക്ക്   കഴിയൂ. വ്യക്തിപരമായുള്ള നമ്മുടെ തന്നെ നവീകരണമാണ് നമ്മെ രൂപാന്തരപ്പെടുത്തുക. നമ്മുടെ  ഹൃദയങ്ങളിൽ ദൈവത്തിന്റെ സമ്മാനമായി ചൊരിയപ്പെടുന്ന പരിശുദ്ധാത്മാവ് യേശു പഠിപ്പിച്ചതത്രയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമ്മെ അനുസ്മരിപ്പിക്കും. മതപരിവർത്തനമെന്ന ആശയവുമായിട്ടല്ലാതെ ഒരാൾ മറ്റൊരാളെ സമീപിക്കുമ്പോൾ, ഇന്നത്തെ ലോകത്തിന് ആവശ്യമായ ഘടനാമാറ്റം   സംഭവിക്കും. മുൻകൂട്ടിയുള്ള ആശയങ്ങൾ കൂടാതെ നിങ്ങൾ സ്വയം നവീകരിക്കുക. ഇവിടെ ആശയപരമായ മുൻവിധികളോ കാർക്കശ്യങ്ങളോ വേണ്ട. ഈ പാതയിലൂടെ മുന്നേറാൻ പ്രാർത്ഥനയും                            ജീവകാരുണ്യ പ്രവർത്തനങ്ങളും സേവന സന്നദ്ധതയുമാണ് നമുക്ക് പാഥേയമായി മാറുക. എല്ലാ  കാലഘട്ടങ്ങളിലും സഭയിൽ ക്ലേശങ്ങളുണ്ടായിട്ടുണ്ട്. സഭ സജീവമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് അവൾ പ്രതിബന്ധങ്ങളെ നേരിടേണ്ടി വരുന്നത്. സഭ മൃതമായിരുന്നാൽ പ്രതിസന്ധികളെ നേരിടേണ്ടി വരില്ലായിരുന്നു. എല്ലാ മാസവും മാർപ്പാപ്പയുടെ പ്രാർത്ഥനാനിയോഗത്തെക്കുറിച്ചുള്ള വിഡിയോ,  പ്രസിദ്ധീകരിക്കാറുണ്ട്. കാർഡിനൽ റീൻഹാർഡ് മാർക്‌സിന്റെ രാജിസന്നദ്ധത നിരാകരിച്ചുകൊണ്ട് പാപ്പ എഴുതിയ കത്തിനെപ്പറ്റിയും ഈ വീഡിയോയിൽ പരാമർശിക്കുന്നു.
    
നവീകരണമെന്നത് വാക്കുകളിൽ ഒതുങ്ങുന്നതല്ല. അത് മനോഭാവങ്ങളിലും സമീപനങ്ങളിലും മാറ്റം വരുത്തുന്നതാണ്. പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ധീരതയാണ് വേണ്ടത്. പ്രത്യാഘാതമെന്തെന്നു നോക്കാതെ യാഥാർത്ഥ്യത്തെ അംഗീകരിക്കുക. എല്ലാ നവീകരണവും അവനവനിൽ നിന്നാകണം. ഭയമില്ലാതെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സഭയിലെ സ്ത്രീ പുരുഷന്മാർ ദൈവത്താൽ നവീകരിക്കപ്പെട്ടു കൊള്ളും. എല്ലാവരും സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കണം. സുവിശേഷത്തിന്റെ വെളിച്ചത്തിൽ  നവീകരിക്കപ്പെടുവാൻ പരിശുദ്ധാത്മാവിന്റെ കൃപാവരവും  ശക്തിയും സഭയ്ക്ക് ലഭിക്കുവാൻ വേണ്ടിയാണ് നാം പ്രാർത്ഥിക്കേണ്ടത്- പാപ്പ പറഞ്ഞു.
    

 

Comments

leave a reply

Related News