Foto

ലാ കാമിനാറ്റ -2021 ന് ഫ്രാൻസിസ് പാപ്പയുടെ അഭിവാദ്യങ്ങൾ

ലാ കാമിനാറ്റ -2021 ന് ഫ്രാൻസിസ് പാപ്പയുടെ അഭിവാദ്യങ്ങൾ

വത്തിക്കാൻ സിറ്റി : അർജന്റീനയിൽ സഭാനവീകരണത്തിന്റെ പുതുയാത്രയ്ക്ക് തുടക്കമിട്ട    'ലാ  കാമിനാറ്റ - 2021'-ന് ഫ്രാൻസിസ് പാപ്പയുടെ അഭിവാദ്യങ്ങൾ. കാരിത്താസ് അർജന്റീനയാണ്, ഇടവക, രൂപത, ദേശീയ തലങ്ങളെ സ്പർശിക്കുന്ന  ലാ  കാമിനാറ്റ-2021 സംഘടിപ്പിച്ചിട്ടുള്ളത്. ലാ  കാമിനാറ്റ എന്നാൽ യാത്രയെന്നാണർത്ഥം. സഭയുടെ സ്ഥാപനങ്ങളുടെ നവീകരണ പ്രക്രിയ നടപ്പാക്കാൻ വേണ്ടിയാണ് ഓരോ മൂന്നുവർഷം കൂടുമ്പോഴും ലാ കാമിനാറ്റ സംഘടിപ്പിക്കപ്പെടുന്നത്. ക്രിസ്തീയ സമൂഹത്തെ വിവേചിച്ചറിയാൻ വേണ്ടി  എല്ലാവരെയും കേൾക്കുക എന്നതാണ്   ഈ യാത്രയുടെ ലക്‌ഷ്യം .
    
രണ്ടുഘട്ടമായിട്ടാണ് ഈ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഉണ്ണിയീശോയുടെയും പരിശുദ്ധ  മറിയത്തിന്റെയും വിശുദ്ധ ഔസേപ്പിന്റെയും രൂപങ്ങൾ വഹിച്ചുകൊണ്ട് എല്ലാ പ്രദേശങ്ങളിലും രൂപതകളിലുമായി സംഘം യാത്ര നടത്തുന്നു. ഈ സംഘം ഇപ്പോൾ അർജന്റീനയുടെ കടൽത്തീര മേഖലകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ ഓരോ ക്രിസ്തീയ സമൂഹങ്ങളെ  വിവേചിച്ചറിയാൻ നിർദ്ദേശങ്ങളും മുൻകൈ എടുക്കുവാനുമുള്ള ശ്രമങ്ങളും യാത്ര സംഘം   ശ്രവിക്കുന്നു. ഈ  സിനഡൽ പ്രക്രിയ അർജന്റീനയിലെയും ലാറ്റിൻ അമേരിക്കയിലെയും സഭയുടെ കൂട്ടായ പ്രവർത്തനങ്ങളെയും അതുവഴി ആഗോള കത്തോലിക്കാസഭയുമായുള്ള ബന്ധത്തെയും കൂടുതൽ ദൃഢമാക്കുന്നതായി ലാ കാമിനാറ്റ-2021-ന്റെ സംഘാടകർ പറയുന്നു.

Foto
Foto

Comments

leave a reply

Related News