Foto

ലോകത്തിലെ ഏറ്റവും വലിയജപമാല: ലബനനിലെ മലനിരകളില്‍ ‘റോസെയര്‍ ഡു ലിബാന്‍’ ഒരുങ്ങുന്നു

പ്രതിസന്ധികളും സംഘര്‍ഷങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലും പ്രത്യാശയുടെയും അചഞ്ചലമായ വിശ്വാസത്തിൻ്റെയും പുതിയൊരു ചരിത്രം കുറിക്കുകയാണ് ലബനന്‍. വടക്കന്‍ ലബനോനിലെ ദൈര്‍ എല്‍ അഹ്‌മര്‍ മലനിരകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ‘റോസെയര്‍ ഡു ലിബാന്‍’ (ലബനൻ്റെ ജപമാല) ലോകത്തിലെ ഏറ്റവും വലിയ ജപമാലയായി വിലയിരുത്തപ്പെടുന്നു.

600 മീറ്ററിലധികം (ഏകദേശം 2,000 അടി) നീളത്തിലാണ് ഈ ജപമാല മലനിരകളിലൂടെ നിര്‍മിച്ചിരിക്കുന്നത്.  ഒരു ചെറിയ വാഹനത്തിൻ്റെ വലിപ്പമുള്ള(ഏകദേശം 4.9 മീറ്റര്‍ നീളവും 3.5 മീറ്റര്‍ വീതിയും) 59 മണികളാണ് ഈ ജപമാല കോര്‍ത്തിണക്കുന്നത്. നന്മനിറഞ്ഞ മറിയമേ പ്രാര്‍ത്ഥന ചൊല്ലേണ്ട ജപമണികള്‍ വിശുദ്ധരുടെ പേരിലുള്ള ചെറിയ ചാപ്പലുകളായും സ്വര്‍ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥനയുടെ ജപണികള്‍ കുമ്പസാരകേന്ദ്രങ്ങളായും രൂപകല്‍പ്പന ചെയ്തിരിക്കുന്നു. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം  നടന്നു നീങ്ങി ധ്യാനിക്കാന്‍ തക്കവിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഈ ജപമാലയുടെ അവസാന ഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ കുരിശ് ലബനനിലെ ക്രിസ്തീയ സമൂഹത്തിൻ്റെ അതിജീവനത്തിൻ്റെയും പ്രത്യാശയുടെയും പ്രതീകം കൂടെയാണ്. ലബനീസ് മാറോനൈറ്റ് സഭയുടെ നേതൃത്വത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ ജപമാലയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.

Comments

leave a reply

Related News