ജോബി ബേബി,
ക്ഷമയാണ് ഏറ്റവും വലുത്...
നോമ്പ് തുടങ്ങുന്നത് പരസ്പരം ക്ഷാമ ചോദിച്ചു കൊണ്ടാണ്.നിരുപാധികമായ സ്‌നേഹത്തിന്റെ ആഘോഷമാണത്.ശരിക്കും കുരിശിന്റെ വഴിയിലേക്കുള്ള നടപ്പിന്റെ തുടക്കം അങ്ങനെയാകാതെ തരമില്ലല്ലോ.''ഇവര്‍ ചെയ്യുന്നതെന്തെന്ന് അറിയായികയാല്‍ ഇവരോട് ക്ഷമിക്കണമേയെന്ന''പ്രാര്‍ത്ഥനയുടെ കാല്‍വരിയിലേക്കുള്ള പ്രയാണം ഇവിടെയാണ് തുടങ്ങുക.ഒരു കൗദുകത്തോടെ ഈ ദിവസങ്ങളില്‍ മനസ്സില്‍ കയറിയ ഒരു വിചാരം ഉണ്ട്,മിക്കവാറും നിമിഷങ്ങളില്‍ നാം ജീവിക്കുന്നത് ഹെരോദ രാജാവിനെപ്പോലെ നമ്മുടെ സുഖാനുഭവങ്ങള്‍ക്ക് ഭംഗം വരാതെ നോക്കിയാണ് അല്ലെങ്കില്‍ പീലാത്തോസിനെപ്പോലെ മറ്റുള്ളവരെ വിധിച്ചും സ്വയം നീതിമാനായി ചമഞ്ഞു കൈ കഴുകിയുമൊക്കെയാണ്.ശരിക്കും വല്ലപ്പോഴുമാണ് നാം ക്രിസ്തുവാകാനുള്ള സാധ്യതകളോട് പ്രതികരിക്കുകയുള്ളൂ.ക്ഷമിക്കുക എന്നത് അത്തരമൊരു സാധ്യതയാണ്.നിരുപാധിക സ്‌നേഹത്തിന്റെ ആഘോഷത്തിലേക്കുള്ള ക്ഷണമാണ്.ക്രിസ്തുവിലേക്കുള്ള വളര്‍ച്ചയുമാണത്.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .....
Comments