Foto

ഏറ്റവും മികച്ച സിനിമക്കുള്ള സ്വർണ്ണകമൽ പുരസ്കാരങ്ങൾ റോക്കട്രീ സിനിമക്ക്..

ഏറ്റവും മികച്ച സിനിമക്കുള്ള സ്വർണ്ണകമൽ പുരസ്കാരങ്ങൾ റോക്കട്രീ സിനിമക്ക്..

റോക്കട്രീ സിനിമ രാഷ്ട്രത്തിൻറെ ഹൃദയത്തെ സ്പർശിച്ചതായി വിലയിരുത്തൽ..

69-ആം ദേശീയ സിനിമാ പുരസ്കാരവേളയിൽ, രാഷ്‌ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തിൽ  റോക്കട്രീ സിനിമ രാജ്യത്ത് ചെലുത്തിയ വലിയ സ്വാധീനത്തെക്കുറിച്ച് എടുത്തു പറയുകയും അത്തരത്തിൽ ഒരു സിനിമയെടുക്കാൻ കാണിച്ച ആർജ്ജവത്തെ അഭിനന്ദിക്കുകയും ചെയ്തു.

2022-ൽ ഫ്രാൻസിലെ ക്യാൻ ഫിലിം ഫെസ്റ്റിവലിൽ റോക്കട്രീ സിനിമയുടെ ആദ്യ പ്രദർശനത്തിന് ശേഷം അന്തർദേശീയ വിദഗ്ദ്ധർ അടങ്ങിയ വലിയ സദസ്സ്  മുഴുവൻ രണ്ട് മിനിട്ടോളം സ്തബ്ധരായി ഇരുന്നു പോയതും അതിന് ശേഷം എല്ലാവരും എഴുന്നേറ്റ് നിന്ന് മിനിറ്റുകൾ നീണ്ട കരഘോഷം മുഴക്കിയതും കേന്ദ്ര സാംസ്കാരികമന്ത്രി അനുരാഗ് താക്കുർ ഓർമ്മിച്ചു..

രാജ്യത്തെ ഏറ്റവും മികച്ച സിനിമയായ റോക്കട്രീക്ക് ലഭിച്ച സ്വർണ്ണകമൽ പുരസ്കാരങ്ങൾ, നിർമ്മാതാവ് ഡോ. വർഗീസ് മൂലനും സംവിധായകൻ ആർ മാധവനും ഏറ്റുവാങ്ങി.

പുരസ്കാര വിതരണശേഷം രാഷ്‌ട്രപതി​ പ്രത്യേകം​ നൽകിയ ചായ സല്കാരവേളയിലും ​ഇസ്രോ ശാസ്ത്രജ്ഞൻ നമ്പി നാരായണണനേയും റോക്കട്രീ സിനിമയേയും പറ്റി​ രാഷ്‌ട്രപതി​ പരാമർശം നടത്തി.

റോക്കട്രീ സിനിമാ നിർമ്മാതാവായ ഡോ. വർഗീസ് മൂലനുമായി രാഷ്‌ട്രപതി പ്രത്യേകം കുശലാന്വേഷണം നടത്തി.
 

Comments

leave a reply

Related News