ഡോ. ഡെയ്സൻ പാണേങ്ങാടൻ
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന രാജ്യാന്തര നിലവാരമുള്ള 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ (യുജി), ബിരുദാനന്തര (പിജി) നിയമ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയാണ്, ക്ലാറ്റ് . ഡിഗ്രികാർക്കുള്ള മൂന്നു വർഷത്തെ എൽ.എൽ.ബി. പ്രോഗ്രാമിലേക്കും അടുത്ത അധ്യയന വർഷത്തിലെ 5 വർഷം ദൈർഘ്യമുള്ള ഇന്റേഗ്രേറ്റഡ്
LLB, LLM പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനങ്ങളും ഈ പ്രവേശന പരീക്ഷവഴി തന്നെയാണ്. ദേശീയ തലത്തിൽ നടത്തപ്പെടുന്ന ഈ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിനുള്ള (CLAT -2023) ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി, നവംബർ 18 ആണ്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ,
ക്ലാറ്റ് പരീക്ഷ, ഡിസംബർ 18 നാണ് നടക്കുക. അപേക്ഷാർത്ഥികൾക്ക് , ക്യാമ്പസ് സന്ദർശനത്തിനുള്ള സൗകര്യവും നിർദ്ദിഷ്ട ദിവസങ്ങളിൽ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
അടിസ്ഥാന യോഗ്യത
ഏതെങ്കിലും സ്ട്രീമിൽ
12-ാം ക്ലാസ് ബോർഡ് പരീക്ഷയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് CLAT-ലെ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. എൽഎൽബി ബിരുദത്തിൽ 50 ശതമാനം മാർക്കുള്ളവർക്ക് ബിരുദാനന്തര കോഴ്‌സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്ക് മാർക്കിന്റെ ശതമാനത്തിൽ നിശ്ചിത ഇളവുണ്ട്. ക്ലാറ്റ് പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം.
അപേക്ഷാ ഫീസ്
ജനറൽ/ഒബിസി/പിഡബ്ല്യുഡി/എൻആർഐ/പിഐഒ/ഒസിഐ വിഭാഗങ്ങൾക്ക് 4000/- രൂപയാണ്, അപേക്ഷാ ഫീസ്. എന്നാൽ പട്ടികജാതി-വർഗ - ബി.പി.എൽ. വിഭാഗങ്ങൾക്ക് 3.500/- രൂപയുമാണ് അപേക്ഷ ഫീസ്.
പരീക്ഷാ ഘടന
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള CLAT ബിരുദ പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും CLAT ബിരുദാന്തര പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമാണ് ഉള്ളത് . തെറ്റുത്തരത്തിന് 0.25 മാർക്ക് നഷ്ടപ്പെടും.
അപേക്ഷാ സമർപ്പണ സമയത്ത് കയ്യിൽ കരുതേണ്ടവ
1.അപേക്ഷാർത്ഥിയുടെ ഒപ്പിന്റെ
സോഫ്റ്റ് കോപ്പി
2.പാസ്പോർട്ട് സൈസ് ഫോട്ടോ
3. സംവരണാവശ്യത്തിനുള്ള വിവിധ സർട്ടിഫിക്കേറ്റുകൾ
4.ഓൺലൈൻ ഫീസടക്കുന്നതിനുള്ള സൗകര്യം.
അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
Comments