കൊച്ചി: മുടക്കമില്ലാതെ പിഒസി ഒരുക്കുന്ന ഒരുക്കുന്ന പ്രതിമാസ നാടകാവതരണമായിരുന്നു ഇന്നലെ അരങ്ങേറിയത്. നാടക കലയെ താൽപര്യപ്പെടുന്ന വലിയൊരു സദസ്സിനു മുൻപിൽ, പാലാരിവട്ടം പിഒസിയിലെ ഓഡിറ്റോറിയത്തിലാണ് ഇന്നലെ പ്രദർശനം നടന്നത്.
എല്ലാമാസവും മുടങ്ങാതെ നാടകാവതരണം ഒരുക്കുമെന്നും പ്രവേശനം സൗജന്യമാണെന്നും കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കൽ പറഞ്ഞു.
സർക്കാർ,മറ്റ് സാംസ്‌കാരിക സംഘടനകൾ നാടക അരങ്ങിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും അതിലെ സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.നല്ല നാടകങ്ങള്‍ സമൂഹത്തിനു നല്‍കി നന്മയുടെ സന്ദേശങ്ങള്‍ പരത്തുക ഒപ്പം നാടകമെന്ന ആദ്യകാല ജനകീയ കലാരൂപത്തിലൂടെയുള്ള സാമൂഹിക ഉദ്‌ബോധനവുമാണ് ലക്ഷ്യമെന്നും ഫാ എബ്രഹാം ഇരിമ്പിനിക്കൽ കൂട്ടിച്ചേർത്തു.
മുതലാളിക്ക് വേണ്ടി ഒരു കൂട്ടം സാദാ തൊഴിലാളികൾ സര്ഗാത്മകമായ് ജോലിചെയ്യേണ്ടി വരുന്ന പശ്ചാത്തലമാണ് സർഗ്ഗസാരഥി-തിരുവനന്തപുരം അവതരിപ്പിച്ച ലേബർ കോഡ് നാടകത്തിന്റെ പ്രമേയം.സിദിഖ് ജലാൽ ആണ് സംവിധാനം.അവതരണത്തിലെ വ്യത്യസ്തകൊണ്ട് മികച്ച പ്രതികരണമാണ് കാണികൾ പങ്കുവച്ചത്.
Comments