Foto

പിഒസിയില്‍ പ്രതിമാസ നാടക അരങ്ങിനു തുടക്കം

കൊച്ചി:  പാലാരിവട്ടം പിഒസിയില്‍ പ്രതിമാസ നാടക അരങ്ങിനു തുടക്കം.  കെസിബിസി മീഡിയ കമ്മീഷനാണു "പ്രതിമാസം പി ഒ സി " എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.
കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പ്രതിമാസ നാടക അരങ്ങ് ഉദ്ഘാടനം ചെയ്തു. പിഒസി ഡയറക്ടർ ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ എന്നിവ പ്രസംഗിച്ചു.
375 നാടകങ്ങള്‍ രചിച്ച ഫ്രാന്‍സിസ് ടി. മാവേലിക്കര, കാളിദാസ കലാകേന്ദ്രത്തിന്റെ സാരഥി ഇ.എ. രാജേന്ദ്രന്‍ എന്നിവരെ ആദരിച്ചു.
 കാളിദാസ കലാകേന്ദ്രത്തിന്‍റെ ചന്ദ്രികയ്ക്കുണ്ടൊരു കഥ എന്ന നാടകം ഇന്നലെ  അവതരിപ്പിച്ചു.
 

 

 

Foto

Comments

leave a reply