Foto

ഇന്റർപോൾ തിരയുന്ന ലോകത്തിലെ ഏറ്റവും കൊടും കുറ്റവാളി ജിഹാദി സാമന്ത ലുത്ത്‌വെയ്റ്റ്

2012 മുതൽ ഇന്റർപോൾ തിരയുന്ന ലോകത്തിലെ ഏറ്റവും കൊടും കുറ്റവാളി, ബ്രിട്ടനിൽ ജനിച്ച ജിഹാദി വനിത സാമന്ത ലുത്ത്‌വെയ്റ്റ്. 7/7 ലണ്ടൻ ഭൂഗർഭ ആക്രമണത്തിലെ നാല് ചാവേർ ബോംബർമാരിൽ ഒരാളായ ജെർമെയ്ൻ ലിൻഡ്സെയുടെ വിധവയാണ് സാമന്ത.

17-ആം വയസ്സിൽ സാമന്ത ഇസ്ലാം മതം സ്വീകരിച്ചു, ലണ്ടനിൽ മതവും രാഷ്‌ട്രീയവും പഠിക്കുന്ന സമയത്ത് സാമന്ത തീവ്രവാദിയായ ജെർമെയ്നെ ഓൺലൈനിൽ കണ്ടുമുട്ടി . പ്രണയിച്ച് വിവാഹം കഴിച്ചു .

ഇന്റർപോൾ 2012-ലെ പട്ടികയിലാണ് മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ആയി സാമന്തയെ തിരഞ്ഞെടുത്തത് . 2005-ൽ ലണ്ടനിൽ ഭൂഗർഭ ട്രെയിനിലും ബസിലുമായി ഭീകരാക്രമണം ഉണ്ടായി, അതിൽ 26 പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരരിൽ ഒരാളാണ് ജെർമെയ്ൻ ലിൻഡ്സെ, ചാവേർ ആക്രമണത്തിൽ ജെർമെയ്നും കൊല്ലപ്പെട്ടു.

ആക്രമണത്തിന് ശേഷം പോലീസ് ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തുമ്പോൾ സാമന്ത അവിടെ ഉണ്ടായിരുന്നു. അന്വേഷണത്തിൽ വീട്ടിൽ നിന്ന് മാരകമായ വസ്തുക്കളും ബോംബ് നിർമാണ സാമഗ്രികളും കണ്ടെത്തി. സാമന്ത ഇസ്ലാം മതം സ്വീകരിച്ച കറുത്തവർഗക്കാരിയായ ബ്രിട്ടീഷുകാരിയായിരുന്നു. ഐറിഷ് ആയതിനാൽ വെളുത്ത നിറമുള്ള അവർക്ക് മാദ്ധ്യമങ്ങൾ നൽകിയ പേരാണ് ‘ദി വൈറ്റ് വിഡോ’ .

ഭർത്താവിന്റെ മരണശേഷം അവർ വ്യാജ ഐഡന്റിറ്റി സ്വീകരിച്ച് ആഫ്രിക്കയിലേക്ക് പോയി.കിഴക്കൻ ആഫ്രിക്കയിൽ പ്രവർത്തിക്കുന്ന സൊമാലിയൻ ഭീകര സംഘടനയായ അൽ-ഷബാബ് നടത്തിയിരുന്നത് സാമന്ത ലുത്ത്‌വൈറ്റ് ആണെന്നാണ് റിപ്പോർട്ട്. നെയ്‌റോബിയിലെ വെസ്റ്റ്ഗേറ്റ് ഷോപ്പിംഗ് മാളിൽ ആക്രമണം നടത്തിയതിന് പിന്നിലെ സംഘടനയാണ് സൊമാലിയൻ തീവ്രവാദി ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അൽ-ഷബാബ് . ഷോപ്പിംഗ് ഏരിയയിൽ ആയുധധാരികൾ നടത്തിയ അക്രമത്തിൽ 200 പേർക്ക് പരിക്കേൽക്കുകയും 66 പേർ കൊല്ലപ്പെടുകയും ചെയ്തു .

2012ൽ മൊംബാസയിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധി ഫുട്ബോൾ പ്രേമികൾ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ സൂത്രധാരയും സാമന്തയാണെന്നാണ് ഇന്റലിജൻസ് നൽകുന്ന വിവരം. കെനിയയിലെ വീട്ടിൽ ബോംബ് വസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ചതിനും ഇവർക്കെതിരെ കേസുണ്ട് .2015ൽ കെനിയൻ സർവകലാശാലയിൽ 148 പേർ കൊല്ലപ്പെട്ട ഭീകരാക്രമണവുമായും സാമന്തയ്‌ക്ക് ബന്ധമുണ്ട്.

പത്ത് വർഷം മുൻപാണ് അവരെ കാണാതായത് . വീട്ടുകാർ സാമന്ത മരിച്ചുവെന്നാണ് ഇപ്പോഴും ചിന്തിക്കുന്നത് . ഇന്റർപോൾ ഉൾപ്പെടെ കെനിയയുടെയും ബ്രിട്ടന്റെയും പോലീസ് സാമന്തയ്‌ക്കായി തിരച്ചിൽ നടത്തുന്നുണ്ട്, എന്നാൽ ഇതുവരെ സാമന്ത എവിടെയാണെന്നതിനെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല. 2014 ഒരു റഷ്യൻ സ്‌നൈപ്പർ ഷൂട്ടർ അവരെ കൊന്നതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ വന്നിരുന്നു

Comments

leave a reply

Related News