Foto

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ(NIA) യിൽ ഇന്റർ ഡിസിപ്ലിനറി മാസ്റ്റേഴ്‌സ്

രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ആയുർവേദയിൽ (എൻ.ഐ.എ.) വിവിധ ഇന്റർ ഡിസിപ്ലിനറി എം.എസ്‌സി. പ്രോഗ്രാമുകളിലെയ്ക്കുള്ള പ്രവേശനത്തിന്, നിർദ്ദിഷ്ട ബിരുദ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.സ്‌ക്രീനിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം. പ്രവേശന പരീക്ഷയിൽ ബന്ധപ്പെട്ട വിഷയത്തിൽ നിന്നും പൊതുവിജ്ഞാനം, കംപ്യൂട്ടർ പരിജ്ഞാനം എന്നി മേ ഖലയിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകും.


വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചതിനു ശേഷം അനുബന്ധ രേഖകൾ സഹിതം ഫെബ്രുവരി 28നകം സ്ഥാപനത്തിൽ ലഭിച്ചിരിക്കണം.


വിവിധ പ്രോഗ്രാമുകൾ

1) ആയുർവേദ ഡയറ്റ് ആൻഡ് ന്യൂട്രിഷൻ 

2) ആയുർവേദ മാനുസ്‌ക്രിപ്‌റ്റോളജി

3) ആയുർ-യോഗ പ്രിവന്റീവ് കാർഡിയോളജി 

4) മർമളോജി ആൻഡ് സ്പോർട്‌സ് മെഡിസിൻ 

5) സൗന്ദര്യ ആയുർവേദ (ആയുർവേദിക് കോസ്മറ്റോളജി)

6) വൃക്ഷായുർവേദ


അടിസ്ഥാന യോഗ്യത

ബി.എ.എം.എസ്.,ബി.എച്ച്.എം.എസ്.ബി.യു.എം.എസ്.,ബി.എൻ.വൈ.എസ്.,ബി.എസ്.എം.എസ്.,എം.ബി.ബി.എസ്., ബി.എസ്‌സി./എം.എസ്‌സി. ഡയറ്ററ്റിക്‌സ്, ബി.എസ്‌സി. ഫുഡ് ആൻഡ് ന്യുട്രിഷൻ, ബി.എസ്‌സി. സ്പോർട്‌സ് മെഡിസിൻ, ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി, ബി.എസ്‌സി. ഇൻ സ്കിൻ കെയർ ആൻഡ് ഏസ്തറ്റിക് മെഡിസിൻ, ബി.എസ്‌സി. അഗ്രിക്കൾച്ചർ/ഫോറസ്ട്രി/ഹോർടിക്കൾച്ചർ/ഏതെങ്കിലും സയൻസ് വിഷയത്തിൽ ബിരുദം, എം.എ. സംസ്കൃതം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.


അപേക്ഷാഫോറത്തിനും പ്രോസ്പക്ടസിനും

www.nia.nic.in


ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News