Foto

ഭക്ഷ്യകിറ്റ് വിതരണം നടത്തി

ഭക്ഷ്യകിറ്റ് വിതരണം നടത്തി

പാതിവഴിയിൽ ജീവിത പങ്കാളിയെ നഷ്ടപ്പെട്ടിട്ടും  ഒറ്റപ്പെട്ടു പോകാതെ പ്രത്യാശയോടെ അതിജീവനത്തിന്റെ പാതയിൽ  മുന്നേറുന്ന വനിതകൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് സമൂഹത്തിനു കടമയുണ്ടെന്ന് ദലീമ ജോ ജോ എം.എൽ.എ. അഭിപ്രായപ്പെട്ടു. എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, അതിരൂപതാ കുടുംബ പ്രേഷിത വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിധവാ ഏകസ്ഥ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.  അവർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും ദലീമ ജോജോ നിർവഹിച്ചു. പള്ളിപ്പുറം ഫൊറോനാ പള്ളി ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച യോഗത്തിൽ സെന്റ് മേരീസ് ഫൊറോനാ പള്ളി അസി.വികാരി ഫാ.തോമസ് ചെറിയമ്പുറത്ത്‌  അധ്യക്ഷനായിരുന്നു.  സഹൃദയ അസി. ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ഫാമിലി അപോസ്റ്റലേറ്റ് അസി.ഡയറക്ടർ ഫാ. ജിന്റോ പടയാട്ടി, പള്ളിപ്പുറം ഫൊറോനാ ജൂഡിത്ത് ഫോറം കോർഡിനേറ്റർ റീത്താമ്മ ജോസഫ് , സഹൃദയ കോ - ഓർഡിനേറ്റർ സിസ്റ്റർ ജയ്സി ജോൺ , എമിൽ രാജു, ലിൻഡ ജോർജ് എന്നിവർ സംസാരിച്ചു.

ഫോട്ടോ: നിർധന വിധവകൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണ ഉദ്‌ഘാടനം ദലീമ ജോജോ എം.എൽ.എ. നിർവഹിക്കുന്നു. ഫാ. ആൻസിൽ മൈപ്പാൻ, ഫാ. ജിന്റോ പടയാട്ടി, ഫാ.തോമസ് ചെറിയമ്പുറത്ത്‌  എന്നിവർ സമീപം.

ജീസ് പി. പോൾ
 

 

 

Comments

leave a reply

Related News