കേരള കത്തോലിക്കാ യുവജന പ്രസ്ഥാനമായ കെസിവൈഎം ന്റെ സ്ഥാപക ദിനം ആഘോഷിച്ച് കെസിവൈഎം കൊല്ലം രൂപത. കെസിവൈഎം ജന്മദിനാഘോഷത്തിന്റെ രൂപതാതല ഉദ്ഘാടനം ചവറ സൗത്ത് ഫെറോനയുടെ ആഭിമുഖ്യത്തില്‍ അരിനല്ലൂര്‍ സെന്റ് ജോര്‍ജ് കത്തോലിക്കാ ദേവാലയത്തില്‍ വച്ച് സംഘടിപ്പിച്ചു. രൂപതാ ഡയറക്ടര്‍ ഫാ ബിന്നി മാനുവലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ രൂപതയിലെ കെസിവൈഎം അംഗങ്ങള്‍ പങ്കെടുത്തു. കെസിവൈഎം കൊല്ലം രൂപത പ്രസിഡന്റ് കിരണ്‍ ക്രിസ്റ്റഫര്‍ പതാക ഉയര്‍ത്തി. കെസിവൈഎം മുന്‍ രൂപതാ ഡയറക്ടര്‍ ഫാ. ലാസര്‍ എസ് പട്ടകടവ് ജന്മദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെസിവൈഎം കൊല്ലം രൂപതയിലെ മുന്‍കാല ഡയറക്ടര്‍മാരായിരുന്ന ഫാ. ആന്റണി റ്റി. ജെ, ഫാ. ഷാജന്‍ നെറോണ, ഫാ. ലാസര്‍ എസ് പട്ടകടവ് തുടങ്ങിയവരെ പൊന്നാട അണിയിച്ചു ആദരിച്ചു.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചും മധുരം പങ്കുവച്ചുമാണ് യുവജനങ്ങള്‍ ആഘോഷപരിപാടികള്‍ ഊഷ്മളമാക്കിയത്. തുടര്‍ന്ന് രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും യുവജനങ്ങളുടെ നേതൃത്വത്തില്‍ കെസിവൈഎം പതാക ഉയര്‍ത്തുകയും വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.ഫെറോന ഡയറക്ടര്‍ ഫാ. നിതേഷ് ഗോമസ്, രൂപതാ ജനറല്‍ സെക്രട്ടറി മനീഷ്, രൂപതാ വൈസ് പ്രസിഡന്റ്മാരായ മാനുവല്‍ ആന്റണി, മരിയ, ജോയിന്റ് സെക്രട്ടറിമാരായ അമല്‍, സയന, സൊണാലി, ബ്രൂട്ടസ് , സെനറ്റംഗങ്ങളായ നിഥിന്‍, വിജിത, ഫെറോന ഭാരവാഹികളായ അന്ന, അനൂപ്, കിരണ്‍ ക്രിസ്റ്റി, അഖില തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.











Comments