Foto

വരൾച്ചയെ പ്രതിരോധിക്കാൻ ജലദിനം ആഘോഷമാക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ്  സൊസൈറ്റി ലോക ജലദിനത്തോടനുബന്ധിച്ച് വിവിധ ഗ്രാമങ്ങളിൽ ജലദിനാചരണം സംഘടിപ്പിച്ചു. വരൾച്ച വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒരു തുള്ളിയും പാഴാക്കാതെ കൂടുതൽ കാര്യക്ഷമതയോടെ  ജലം സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. ജലദിനത്തിന്റെ ഭാഗമായി ജലസംരക്ഷണ സെമിനാർ, ജല സംരക്ഷണ പ്രതിജ്ഞ, ശുദ്ധജല സ്രോതസുകളുടെ സംരക്ഷണവും ശുചീകരണവും എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് ജലദിനാചരണം സംഘടിപ്പിച്ചത്. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രവർത്തിക്കുന്ന പതിനാലു പഞ്ചായത്തുകളിൽ ആയി 160 ഓളം കിണറുകൾ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കിയതായി  ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ്  സൊസൈറ്റി ലോക ജലദിനത്തോടനുബന്ധിച്ച് രാജാക്കാട് പഞ്ചായത്തിൽ നടത്തിയ ജലദിനാചരണ പരിപാടിയിൽ നിന്ന്.

Comments

leave a reply

Related News