Foto

കമ്മീഷന്‍ നിയമനം സ്വാഗതാര്‍ഹം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷക്ഷേമം തുടങ്ങിയ മേഖലകളില്‍ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നു കെസിബിസി പ്രസിഡന്റും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ കേരളയുടെ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. മലയോര കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളും, മത്സ്യതൊഴിലാളുകളും, ദളിത് ക്രൈസ്തവരും എല്ലാം ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ തിരിച്ചറിയുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും കമ്മീഷന്റെ പ്രവര്‍ത്തനം പ്രയോജനപ്പെടും. ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികളുടെ നടത്തിപ്പില്‍പ്പോലും ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്ത സാഹചര്യത്തില്‍, പുതിയ കമ്മീഷന്റെ നിയമനം പ്രതീക്ഷ നല്‍കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

Comments

leave a reply

Related News