Foto

ക്‌നാനായ സംഗമവും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ ബാംഗ്ലൂര്‍ ഫൊറോനയിലുളള ദക്ഷിണ കന്നഡയിലെ നെല്ലിയാടി, അജ്കര്‍, കടബ ഇടവകാംഗങ്ങള്‍ക്കായി  ക്‌നാനായ സംഗമവും കലാകായിക മത്സരങ്ങളും നെല്ലിയാടി സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സംഘടിപ്പിച്ചു.

അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞത ബലിയില്‍ ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാക്കല്‍  വചന സന്ദേശം നല്‍കി. ഫാ. സന്തോഷ് മുല്ല മംഗലത്ത്, ഫാ. അനീഷ് മാവേലി പുത്തന്‍പുര, ഫാ. ജിബിന്‍ കാലായില്‍ കരോട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു. സംഗമത്തോടനുബന്ധിച്ച് പുരാതന പാട്ട്, നടവിളി,  വടംവലി തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് കടബയില്‍വച്ച് ഫെബ്രുവരി 10 ന്  മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൈക്കാരന്മാരായ ബിജു ആലപ്പാട്ട്, സ്റ്റീഫന്‍ ചാരുപ്ലാവില്‍, കെ.സി.സി  പ്രസിഡന്റ് ജോണ്‍ പീച്ചനങ്ങാട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ഷൈല ചാരുപ്ലാവില്‍, കെ.സി.വൈ.എല്‍ സെക്രട്ടറി മെല്‍വിന്‍ പുളിയാപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

 

Mob: 9447365180

 

നെല്ലിയാടി സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സംഘടിപ്പിച്ച് ക്‌നാനായ സംഗമത്തില്‍ പങ്കെടുത്തവര്‍ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനോടും മറ്റു വൈദികരോടുമൊപ്പം

Comments

leave a reply

Related News