ഡോ. ഡെയ്സൻ പാണേങ്ങാടൻ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിയിലെ ക്ളറിക്കല്‍ കേഡറിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ജൂനിയര്‍ അസോസിയേറ്റ് തസ്തികയില്‍ 5486 ഒഴിവുകളിലേക്കാണ് , നിയമനം.ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 27ആണ്.
അടിസ്ഥാനയോഗ്യത
അപേക്ഷാർത്ഥികൾക്ക് , ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ തത്തുല്യയോഗ്യതയോ വേണം.അപേക്ഷകരുടെ പ്രായം 2022 ആഗസ്റ്റ് ഒന്നിന് വെച്ച് കണക്കാക്കുമ്പോൾ 22നും 28 നും ഇടയിലായിരിക്കണം. എന്നാൽ പട്ടിക ജാതി/വർഗ്ഗ വിഭാഗത്തിന് അഞ്ചുവര്‍ഷത്തെയും ഒ.ബി.സിക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്ക്കും, പ്രായപരിധിയിൽ ഇളവുണ്ട്.
തെരഞ്ഞെടുപ്പ് രീതി
പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഓൺലൈൻ പരീക്ഷകളാണ് രണ്ടുവിഭാഗങ്ങളിലും നടക്കുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആദ്യഘട്ട പ്രിലിമിനറി പരീക്ഷ നവംബറിലായിരിക്കും നടക്കുന്നത്. ഇംഗ്ളീഷ് ഭാഷ, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിംഗ് എബിലിറ്റി ഉള്‍പ്പെടെ നൂറ് ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ട്. ഇതിന് നൂറുമാര്‍ക്കാണ്. മെയിന്‍ പരീക്ഷയും ഒബ്ജക്ടീവ് മാതൃകയിലാണ്.
ഭാഷാ പരിജ്ഞാനം
ഉദ്യോഗാര്‍ത്ഥികള്‍ക്ക്, രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്തില്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ആ സംസ്ഥാനത്തെ ഒൗദ്യോഗിക ഭാഷയിലോ പ്രാദേശിക ഭാഷയിലോ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. പ്രാദേശികഭാഷയിലെ അറിവ് പരിശോധിക്കാന്‍ ഭാഷാ പരീക്ഷയും ഉണ്ടാകും. എന്നാൽ, പത്താം ക്ളാസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ളാസ് വരെ പ്രാദേശിക ഭാഷ പഠിച്ചെന്ന് കാണിക്കാന്‍ മാര്‍ക്ക് ഷീറ്റോ, സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ക്ക് പരീക്ഷ എഴുതേണ്ടതില്ല.
അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിന്,750/- രൂപയാണ് ,അപേക്ഷാഫീസ് . പട്ടിക ജാതി/വർഗ്ഗവിഭാഗം/വിമുക്തഭടന്/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷാഫീസ്, ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനെ ഓണ്‍ലൈനില്‍ അപേക്ഷ ഒടുക്കാവുന്നതാണ്.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊച്ചി, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലെല്ലാം , പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
നോട്ടിഫിക്കേഷൻ
https://drive.google.com/file/d/1dwNPxDEM8VDCxvBJDQZ7_RqDCGN1gr1b/view?usp=sharing
അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
www.sbi.co.in
www.bank.sbi
Comments