Foto

ജപ്പാൻ സർക്കാരിന്റെ മെക്‌സ്‌റ്റ്‌ സ്‌കോളർഷിപ്പ്

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

ജപ്പാനിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ജപ്പാൻ സർക്കാർ നൽകിവരുന്ന മെക്സ്റ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.പ്രതിമാസം 71,200 രൂപയാണ് ,സ്‌കോളർഷിപ്പ്. 12 പേർക്കാണ് , സ്കോളർഷിപ്പിന് അവസരം. മെയ് 23 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരം.

 

മൂന്നുവർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ വിദ്യാഭ്യാസം, നാലുവർഷം ദൈർഘ്യമുള്ള സാങ്കേതിക/എൻജിനിയറിങ് വിദ്യാഭ്യാസം, അഞ്ചു വർഷത്തെ വിവിധവിഷയങ്ങളിലെ ബിരുദം എന്നിവയ്ക്കാണ് സ്കോളർഷിപ്പു ലഭിക്കുക. ഇപ്പോൾ അപേക്ഷിച്ചാലും,അടുത്ത വർഷം ഏപ്രിൽ മുതലുള്ള കാലയളവിലാണ് , സ്കോളർഷിപ്പുകൾ ലഭിക്കുക.എല്ലാ കോഴ്‌സുകളുടെയും ആദ്യ ഒരുവർഷം ജാപ്പനീസ് ഭാഷ നിർബന്ധമായും പഠിക്കണം. 1999 ഏപ്രിൽ രണ്ടിനുശേഷം ജനിച്ചവരാകണം അപേക്ഷകർ. 

 

വിലാസം

കോൺസുലേറ്റ് ജനറൽ ഓഫ് ജപ്പാൻ, 

12/1 സെനട്ടോഫ് റോഡ്, ഫസ്റ്റ് സ്ട്രീറ്റ്,

തേനാംപേട്ട, ചെന്നൈ-600018. 

 

കൂടുതൽ വിവരങ്ങൾക്ക്

www.chennai.in.emb-japan.go.jp/itpr_en/00_000029.html

 

ഫോൺ

04424323860

04424323863

Comments

leave a reply

Related News