A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഇസ്ലാമിക തീവ്രവാദികള്‍ കോപ്റ്റിക് ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തിയതിനു ഇന്നേക്ക് ഏഴു വര്‍ഷം.

അലന്‍ ജോസഫ് ചൂരപൊയ്കയില്‍,
 

കെയ്‌റോ: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് ഏഴു വര്‍ഷം. 2015 ഫെബ്രുവരി 12 ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് (ISIL) അവരുടെ ഓണ്‍ലൈന്‍ മാസികയായ 'ഡാബിക്'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രിസ്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളുടെ ഫോട്ടോകള്‍ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുന്‍പ് കൈകള്‍ പുറകില്‍ കെട്ടിയ നിലയില്‍ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികള്‍ പുറത്തുവിട്ടിരിന്നു. ഇസ്‌ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം.

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയന്‍ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു നിന്ന് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരാവിശഷ്ടങ്ങള്‍ കണ്ടെത്തി. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയര്‍ത്തിയിരിന്നു. മാര്‍ട്ടിന്‍ മോസ്ബാക്ക് എന്ന ജര്‍മ്മന്‍ നോവലിസ്റ്റ് അടക്കം അനേകം പ്രമുഖര്‍ ക്രൈസ്തവരുടെ ജീവിതം പ്രമേയമാക്കി പുസ്തകങ്ങള്‍ പുറത്തിറക്കിയിരിന്നു.

ഇതില്‍ മാര്‍ട്ടിന്‍ മോസ്ബാക്ക് , രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് വിശ്വാസികളില്‍ 13 പേര്‍ ജീവിച്ചിരുന്ന ഈജിപ്തിലെ എല്‍ ഓര്‍ എന്ന പട്ടണം സന്ദര്‍ശനം നടത്തിയിരിന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍, അവിടെ രക്തസാക്ഷികളുടെ മധ്യസ്ഥം വഴി ഒരുപാട് അത്ഭുതങ്ങള്‍ പ്രദേശത്ത് സംഭവിക്കുന്നതായും മനസിലാക്കിയിരിന്നു. ഇത് പുസ്തകത്തിലും പ്രമേയമായി. വര്‍ഷങ്ങള്‍ക്ക് ശേഷവും ക്രൈസ്തവ വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ ചെറുപ്പക്കാര്‍ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് വലിയ പ്രചോദനമാണ്. അതേസമയം ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ പുതുക്കുവാന്‍ ഈജിപ്തിലെ മിന്യാ രൂപതയില്‍ ഫെബ്രുവരി1നു ആരംഭിച്ച 15 ദിവസം നീണ്ട അനുസ്മരണ പരിപാടിയ്ക്കു ഇന്നു സമാപനമാകും.

Comments

leave a reply

Related News