ക്രൈസ്തവരെ തഴയുന്നത് ന്യൂനപക്ഷ അവകാശത്തിന്റെ ലംഘനം കെസിവൈഎം
KCYM അര്‍ദ്ധവാര്‍ഷിക സെനറ്റ് നടത്തി
എഡ്വേര്‍ഡ് രാജു
കൊല്ലം: കേരളാ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ നാല്‍പ്പത്തി നാലാമത് സംസ്ഥാന തല അര്‍ദ്ധവാര്‍ഷിക സെനറ്റ്, കെ.സി.വൈ.എം കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍, ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടത്തപ്പെട്ടു. സമ്മേളനം മാവേലിക്കര രൂപത മെത്രാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിനോടൊപ്പം, കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പരിസ്ഥിതി സംരക്ഷണം മുതലായവ കെ.സി.വൈ.എം. ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.ക്രൈസ്തവ യുവജനങ്ങള്‍ നേരിടുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ കെ.സി.വൈ.എം. മുന്നില്‍ ഉണ്ടാവണം എന്നും മയക്കുമരുന്ന് മാഫിയകള്‍ സംഘടിതമായി യുവജനങ്ങളെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവ കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുമെന്നും, ക്രൈസ്തവ വിശ്വാസത്തെയും പാരമ്പര്യത്തെയും, സംസ്‌കാരത്തെയും ബോധപൂര്‍വ്വം ഇകഴ്ത്തി കാണിക്കാന്‍ ചില സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും, ഈ പ്രതിസന്ധികളെ ചെറുക്കാന്‍ കെ.സി.വൈ.എം. പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി മുന്നിട്ടു ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പി.സി.വിഷ്ണുനാഥ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. സാമൂഹിക സേവന മേഖലകളില്‍ കെ.സി.വൈ.എം. പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍കഴിഞ്ഞ 6 മാസത്തെ സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍ അവതരിപ്പിച്ചു.തുടര്‍ന്ന്, ക്രൈസ്തവ യുവജനങ്ങള്‍ നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ - സാമൂഹിക - സാമ്പത്തിക വെല്ലുവിളികളെ സംബന്ധിച്ച് വിപുലമായ ചര്‍ച്ച നടത്തപ്പെട്ടു.ന്യൂനപക്ഷ സമൂഹം എന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് ഗവണ്‍മെന്റ് തലത്തില്‍ ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്ന് യോഗം വിലയിരുത്തി. മറ്റ് ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക്, വിദ്യാഭ്യാസപരവും, ജോലി സംബന്ധമായ ഗവണ്‍മെന്റ് തല പദ്ധതികളുടെ നോട്ടിഫിക്കേഷനുകള്‍ കൃത്യമായിട്ട് ലഭിക്കുന്ന സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ ന്യൂനപക്ഷ വകുപ്പിന് കീഴില്‍ ലഭ്യമാക്കുമ്പോള്‍ ക്രൈസ്തവരെ തഴയുന്നത് ന്യൂനപക്ഷ അവകാശത്തിന്റെ കനത്ത ലംഘനമാണ് എന്ന് യോഗം വിലയിരുത്തി.തീരദേശ മേഖലകളിലും മലയോര മേഖലകളിലും ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ യോഗം ചര്‍ച്ച ചെയ്തു. സംവരണ ഇതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതില്‍ വന്നിട്ടുള്ള വീഴ്ചകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ സമൂഹത്തിന്റെ ജനസംഖ്യാനുപാതത്തില്‍ വന്നിട്ടുള്ള കുറവും, ഗവണ്‍മെന്റ് ജോലി മേഖലകളിലും, സിവില്‍ സര്‍വീസ് മേഖലകളിലും ക്രൈസ്തവ സമൂഹം പിന്തള്ളപ്പെട്ടു പോകുന്നതും, ക്രൈസ്തവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിന്‍ മേല്‍ ആവശ്യമില്ലാതെ കൊണ്ടുവരുന്ന നിബന്ധനകളും ക്രൈസ്തവ സമൂഹത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നു യോഗം വിലയിരുത്തി.മുപ്പതു വയസിനു മുകളില്‍ പ്രായമായ അവിവാഹിതരായ ക്രൈസ്തവരുടെ എണ്ണം കൂടി വരുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ഇതിനു പരിഹാരം കാണുന്നതിനായി സംസ്ഥാന സമിതിയും 32 രൂപതകളും സംയുക്തമായുള്ള പദ്ധതിക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു.സമ്മേളനത്തിന്റെ സമാപന യോഗം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതര മുഖം ഉയര്‍ത്തി പിടിക്കാന്‍ കെ.സി.വൈ.എം. യുവജനങ്ങള്‍ മുന്‍പന്തിയില്‍ ഉണ്ടാവണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലം രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. ക്രൈസ്തവ കുടുംബങ്ങളെ തകര്‍ക്കുന്ന ശക്തികള്‍ക്ക് എതിരായി യുവത്വം ജാഗ്രത പുലര്‍ത്തണ അദ്ദേഹം പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ വകുപ്പ് അധ്യക്ഷ ചിന്താ ജെറോം മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് കേരളത്തിന്റെ വിവിധ കോണുകളില്‍ കെ.സി.വൈ.എം. പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ള സംഭാവനകളെ ചിന്താ ജെറോം അഭിനന്ദിച്ചു.
കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ പുതിയ ട്രഷററായി തൃശ്ശൂര്‍ അതിരൂപതയില്‍ നിന്നുമുള്ള സാജന്‍ ജോസ് തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ തോമസ് ചാലക്കര, റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, അജോയ് പി തോമസ്, റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, അസി. ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍ എസ്.ഡി., കൊല്ലം രൂപതാ പ്രസിഡന്റ് ശ്രീ. കിരണ്‍ ക്രിസ്റ്റഫര്‍, കൊല്ലം രൂപതാ ഡയറക്ടര്‍ ഫാ. ബിന്നി മാനുവല്‍, മിജാര്‍ക്ക് പ്രതിനിധി ഡെലിന്‍ ഡേവിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.കേരളത്തിലെ 32 രൂപതകളില്‍ നിന്നുമുള്ള രൂപതാ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments