കെ.സി.വൈ.എം
സംസ്ഥാന സമിതി
കേരള കത്തോലിക്കാ സഭയുടെ ധാർമിക യുവജന പ്രസ്ഥാനത്തിലെ കരുത്തരായ യുവജനങ്ങൾ ലഹരിക്കെതിരെ ഒന്നിച്ച് ഒറ്റക്കെട്ടായി അണി നിരന്ന സംസ്ഥാനതല ലഹരിവിരുദ്ധ സന്ദേശയാത്ര കേരള സംസ്ഥാനത്തെ 14 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 32 കത്തോലിക്കാ രൂപതകളും പിന്നിട്ട് ഒടുവിൽ സാംസ്‌കാരിക കേരളത്തിന്റെ പൈതൃക ഭൂമിയായ തൃശ്ശൂരിന്റെ മണ്ണിൽ സമാപിച്ചു.
കെസിവൈഎം പ്രസ്ഥാനത്തിന്റെ ആരാധ്യനായ സംസ്ഥാന പ്രസിഡൻ്റ് ശ്രീ.ഷിജോ ഇടയാടിയിൽ ജാഥ ക്യാപ്റ്റൻ ആയിട്ടുള്ള 32 രൂപതകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ADD -ലഹരി വിരുദ്ധ സന്ദേശയാത്ര 15/1/2023 ഞായറാഴ്ച പാറശ്ശാല രൂപതയിൽ നിന്നും ആരംഭിക്കുകയാണുണ്ടായതു. തുടർന്ന് വിവിധ ജില്ലകളിൽ വിവിധ രൂപതകളിലേക്ക് കടന്നു ചെല്ലുകയും രൂപതാ നേതൃത്വത്തിന്റെ അകമ്പടിയോടെയും സഹകരണത്തോടെയും പൊതു സ്ഥലങ്ങളിലും രൂപതാ കേന്ദ്രങ്ങളിലും നൽകിയ സ്വീകരണങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു.
സമൂഹത്തിലെ ഇന്നിന്റെ കാലഘട്ടത്തിലെ വലിയൊരു ആവശ്യകത ചൂണ്ടിക്കാണിക്കുന്ന, പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന, ലഹരിവിമുക്ത സമൂഹത്തിലേക്കു ചൂണ്ടുപലക ആകുന്ന വലിയൊരു സന്ദേശ യാത്രയായിരുന്നു ഇത്.
രൂപതകളിലേക്ക് കടന്നു ചെന്നപ്പോ ഊർജ്ജസ്വലമായ സ്വീകരണങ്ങളായിരുന്നു ലഭിച്ചത്. അഭിവന്ദ്യ പിതാക്കന്മാർ, രൂപതാ യുവജന നേതൃത്വം, വിവിധ സംഘടനാ നേതാക്കൾ, രാഷ്ട്രീയ പ്രവർത്തകർ, കലാ-സാംസ്‌കാരിക നേതാക്കൾ, സാമൂഹിക പ്രവർത്ത
കർ, വൈദീകർ, സന്ന്യസ്ഥർ തുടങ്ങി നിരവദി വ്യക്തിത്വങ്ങൾ ഈ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ അന്തസത്തയെയും ഉദ്ദേശലക്ഷ്യത്തെയും ആവശ്യകതെയും മനസിലാക്കുകയും പൂർണ്ണമായി സ്വീകരിച്ച് ആശംസകളും പിന്തുണയും അറിയിക്കുകയും
ചെയ്തു.
വിവിധ രൂപതാ നേതാക്കൾ പൊതുസമൂഹത്തിന് മുന്നിൽ ഏവർക്കുമായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒപ്പം ലഹരിക്കടിമപ്പെട്ടു ജീവിതത്തിൽ കരിനിഴൽ വീണ യുവതലമുറയുടെ നാളെയുടെ ജീവിതത്തിൽ വെളിച്ചം പകരാൻ നല്ല നാളെയുടെ സ്വപ്നം കാണാൻ പ്രതീക്ഷയുടെ മെഴുകുതിരി നാളങ്ങൾ തെളിയിക്കുകയും ചെയ്തു..
ഓരോ രൂപതയിലെയും സ്വീകരണത്തിന് ശേഷം സ്വീകരണ സമ്മേളനത്തിൽ വിശിഷ്ട്ട വ്യക്തിയുടെ സാന്നിധ്യത്തിൽ രൂപതാ തലത്തിൽ ADC (Anti Drug Cell) രൂപീകരിക്കുകയും ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. പ്രവർത്തന രീതികളും ആവശ്യകതയും പ്രാധാന്യത്തോടെ കാണണം എന്നും വിജയകരമായി ഇന്നിന്റെ ആവശ്യം മനസിലാക്കി രൂപതകളിൽ പ്രാവർത്തികമാക്കണം എന്നും സംസ്ഥാന പ്രസിഡന്റ് രൂപതകളോട് ആഹ്വാനം ചെയ്തു.
തേക്കൻ മേഖല, കോട്ടയം മേഖല, എറണാകുളം മേഖല, മലബാർ മേഖല, തൃശ്ശൂർ മേഖല... ഇത്തരത്തിൽ തയ്യാറാക്കിയ സമയ ക്രമീകരണത്തോടെയായിരുന്നു 5 ദിവസം നീണ്ടു നിന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര പ്രാവർത്തികമായത്.
തെക്കൻ കേരളത്തിന്റെ പാറശാലയുടെ മണ്ണിൽ നിന്നും ആരംഭിച്ചു കേരളക്കര മുഴുവൻ കടന്നു ചെന്ന് ലഹരിക്കെതിരെയും, ലഹരി മാഫിയകൾക്കെതിരെയും, മാറി വരുന്ന സർക്കാരുകളുടെ മദ്യനയത്തിന്റെ പേരിലുള്ള ഇരട്ടത്താപ്പിന്റെയും നഗ്ന സത്യങ്ങളെ ഉറച്ച ശബ്ദത്തിൽ തുറന്നു കാട്ടി പൂരങ്ങളുടെ നാട്ടിൽ യാത്രക്ക് സമാപനം കുറിച്ചപ്പോ....
നാളെയുടെ നന്മയുടെ കേരളത്തിനായിട്ട്, വരുന്ന പുതു തലമുറക്കായി, ലഹരിക്ക് അടിമപ്പെട്ടു ഇരുട്ടിൽ കഴിയുന്നവർക്ക് പ്രത്യാശയുടെ പുതു വെളിച്ചം വീശുവാനായിട്ട്, നല്ല നാളെക്കായുള്ള പ്രതീക്ഷയുടെ തിരി തെളിക്കലും ഒപ്പം സമൂഹത്തിൽ നടമാടുന്ന ലഹരി എന്ന വിപത്തിനെതിരെ ഉള്ള ചെറുത്ത് നിൽപ്പും ബോധവൽക്കരണവും ആയിരുന്നു...
സംസ്ഥാനതല ലഹരിവിരുദ്ധ സന്ദേശ യാത്ര ADD❤
Comments