അയിരൂർ :ലഹരി വിരുദ്ധ പ്രചാരണ സമാപനത്തിന്റെ ഭാഗമായി അയിരൂർ സെന്റ് തോമസ് HSS ഇൽ സമാപന സമ്മേളനം സംഘടിപ്പിച്ചു.കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ .ഡോ എബ്രഹാം ഇരിമ്പിനിക്കൽ മുഖ്യ അതിഥി ആയിരുന്നു. മുഖ്യ പ്രഭാഷണത്തിലൂടെ നിമിഷ സുഖങ്ങളുടെ പുറകെ പോകരുതെന്നും ഓരോ മനുഷ്യ ജീവിതവും വിലപ്പെട്ട മുത്തുകൾ ആണെന്നും ഉദ്ബോദി പ്പിച്ച ശേഷം ജാഗ്രത ജ്യോതി തെളിയിച്ചു അധ്യാപകർക്കും വിദ്യാർഥികൾക്കും കൈമാറുകയും എല്ലാവരും ചേർന്നു ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചെല്ലുകയും ചെയ്തു.അധ്യാപകർ ലഹരി വിരുദ്ധ ഹോം ക്യാമ്പയിന്റെ ഭാഗമായി വീടുകൾ സന്ദർശിക്കുകയും കുട്ടികളിൽ നിന്നും മാതാപിതാക്കളുടെ നേതൃത്വത്തിൽ പോസ്റ്ററുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.പോസ്റ്ററുകളും അധ്യാപകരുടെ സന്ദേശങ്ങളും കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക ' യു ടേൺ ചൂസ് ടു റെഫ്യൂസ്' പ്രകാശനം ഫാ. എബ്രഹാം ബ്രഹാം ഇരിമ്പിനിക്കൽ നടത്തി.കുന്നുകര ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ സിജി വർഗീസ് വാർഡ് മെമ്പർ ശ്രീമതി മിനി പോളി ഹെഡ്മാസ്റ്റർ ശ്രീ ഷാജി എം ഡി പിടിഎ വൈസ് പ്രസിഡന്റ് ശ്രീ സാബു ഇ വി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ശേഷം സ്കൂൾ ലീഡർ മാസ്റ്റർ ആന്റണി ജോൺ സിനോയ് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് അയിരൂർ ജംഗ്ഷനിൽ നടത്തിയ ഫ്ലാഷ് മോബും തെരുവ് നാടകവും കുട്ടി ചങ്ങലയും പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടിവി പ്രതീഷ് ഉദ്ഘാടനം നടത്തി.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സി എം വർഗീസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ മാനേജർ ഫാദർ പോൾ ആത്തപ്പിള്ളി പ്രിൻസിപ്പൽ ഡോക്ടർ മേഴ്സി തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി എം .ഡി എന്നിവർ നേതൃത്വം നൽകി.
Comments