Foto

സംസ്ഥാനതല ജസ്സിസ്‌ സണ്‍ഡേ സമാപനവും, ദളിത്‌ ലിബറേഷന്‍ ഡേ ദിനാചരണവും

സംസ്ഥാനതല ജസ്സിസ്‌ സണ്‍ഡേ സമാപനവും,
ദളിത്‌ ലിബറേഷന്‍ ഡേ ദിനാചരണവും

കോട്ടയം: കെ.സി.ബി.സി SC/ST/BC കമ്മീഷന്റെയും ഡി.സി.എം.എസ്‌. സംസ്ഥാന സമിതിയുടെയും
സംയുക്ത ആഭിമുഖ്യത്തില്‍ ജസ്റ്റിസ്‌ സണ്‍ഡേ സംസ്ഥാനതല സമാപനവും ദളിത്‌ ലിബറേഷന്‍ ഡേ
ദിനാചരണവും 14-0൦ തീയതി ഞായറാഴ്ച രാവിലെ മുതല്‍ കോട്ടയം കാര്‍മ്മല്‍ ഓഡിറ്റോറിയത്തില്‍വച്ച്‌
നടത്തപ്പെട്ടു. രാവിലെ ആരംഭിച്ച സെമിനാര്‍ വിജയപുരം രൂപത ചാന്‍സിലര്‍ മോണ്‍ ജോസഫ്‌ നവാസ്‌
ഉദ്ഘാടനം ചെയ്തു. ഡി സി എം എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സെലിന്‍ ജോസഫ്‌ അദ്ധ്യക്ഷത
വഹിച്ചു. തുടര്‍ന്നു ദലിത്‌ ക്രൈസ്തവ പുരോഗതിയ്ക്കു വിദ്യാഭ്യാസത്തിന്റെ പങ്ക് : എന്ന വിഷയത്തെ
ആസ്പദമാക്കി ഡോ. റൂബിള്‍ രാജ്‌ ക്ലാസ്സ്‌ നയിച്ചു.

ഉച്ചയ്ക്ക്‌ ശേഷം നടന്ന പൊതുസമ്മേളനം കോട്ടയം ലോക്‌സഭാംഗം മാത്യു ചാഴിക്കാടന്‍ MP
ഉദ്ഘാടനം ചെയ്തു. “ദളിത്‌ ക്രൈസ്തവരുടെ ജന്മാവകാശമായ സംവരണം മതത്തിന്റെ പേരില്‍
നിഷേധിക്കപ്പെടുന്നത്‌ ഭരണഘടനാ വിരുദ്ധ പ്രവണതയാണെന്ന്‌” അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി.സി.
എം.എസ്‌. സംസ്ഥാന പ്രസിഡന്റ്‌ ജയിംസ്‌ ഇലവുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം
എം.എല്‍.എ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. “ദളിത്‌ ക്രൈസ്തവ സംവരണ
വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിശബ്ദത പാലിക്കുകയാണെന്നും, ഒന്നിച്ചുനിന്ന്‌
പ്രതിഷേധിക്കുക വഴി ഈ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും"
അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കെ.സി.ബി.സി. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ പിതാവ്‌ സമ്മേളനത്തിന്‌ ആമുഖ
സന്ദേശം നല്‍കുകയും കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിര്‍മ്മല ജിമ്മി ആശംസയറിയിച്ചു
സംസാരിക്കുകയും ചെയ്തു. ഡി.സി.എം.എസ്‌. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ്‌ വടക്കേക്കുറ്റ്‌,
സെക്രട്ടറി  എന്‍. ദേവദാസ്‌, വിജയപുരം രൂപതാ ഡിസിഎംഎസ്‌ പ്രസിഡന്റ്‌ ഷിബു ജോസഫ്‌ എന്നിവര്‍
പ്രസംഗിച്ചു. പ്രസ്തുത സമ്മേളനത്തില്‍ വച്ച്‌ ഇക്കഴിഞ്ഞ അദ്ധ്യയന വര്‍ഷം SSLC, +2 തലങ്ങളില്‍
മുഴുവന്‍ വിഷയങ്ങള്‍ക്കും A + നേടി മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും, ഡോക്ടറേറ്റ്‌
നേടിയവരെയും ആദരിക്കുകയുണ്ടായി.

എന്‍ ദേവദാസ്‌
(ജനറല്‍ സെക്രട്ടറി : ഡി.സി.എം.എസ്‌)

Comments

leave a reply

Related News