Foto

ജല സംരക്ഷണ സന്ദേശ യാത്രയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം  അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ  സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാരിത്താസ് കോളേജ് ഓഫ് നഴ്സിങ്‌മായി സഹകരിച്ച് ജലസംരക്ഷണ സന്ദേശ യാത്ര നടത്തി. കോട്ടയത്തുനിന്നും ആരംഭിച്ച്   വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച് ഇടുക്കിയിൽ എത്തിച്ചേർന്ന ജാഥക്ക് മുരിക്കാശ്ശേരിയിൽ വൻപിച്ച സ്വീകരണം നൽകി. കൊടിയ വരൾച്ച നേരിടുന്ന സാഹചര്യത്തിൽ ഓരോ തുള്ളിയും നാളെക്കായി കരുതി വെക്കണം എന്ന സന്ദേശവുമായാണ് യാത്ര സംഘടിപ്പിച്ചത്. ജീവാമൃതമായ  ജലത്തിന്റെ അമിതമായ ദുരുപയോഗം തടയുന്നതിന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ജല സംരക്ഷണ സന്ദേശ യാത്രയുടെ ലക്‌ഷ്യം. ജല സംരക്ഷണത്തെ സംബന്ധിച്ച ലഘു  ലേഖകൾ, ചർച്ചകൾ, ഫ്ലാഷ് മൊബ് എന്നിവയും സന്ദേശ   യാത്രയുടെ ഭാഗമായിരുന്നു. മുരിക്കാശ്ശേരിയിൽ സംഘടിപ്പിച്ച സമാപന സമ്മേളനം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി വൈസ്പ്രസിഡന്റ് ഫാ. ഷാജി പൂത്തറ ഉദ്‌ഘാടനം ചെയ്തു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോക്ടർ മാത്യു പുള്ളോലിൽ, ജി ഡി എസ് പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജി ജി വെളിഞ്ചായിൽ, ലിഡ സ്റ്റെബിൻ,  അനിമേറ്റർ    രജനി റോയി,     കാരിത്താസ് നഴ്സിംഗ് കോളേജ് അധ്യാപകരായ മെബിൻ നൈനാൻ ബാബു, സിസ്റ്റർ അനു,  എന്നിവർ പ്രസംഗിച്ചു.

 

Comments

leave a reply

Related News