Foto

വിദേശപഠനം; ന്യൂനപക്ഷ സ്കോളർഷിപ്പിന്  ഇപ്പോൾ അപേക്ഷിക്കാം. ഡോ. ഡെയ്സൻ പാണേങ്ങാടൻ

വിദേശപഠനം; ന്യൂനപക്ഷ സ്കോളർഷിപ്പിന്  ഇപ്പോൾ അപേക്ഷിക്കാം

 

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് 2023-24 അധ്യയനവർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി. കോഴ്സുകൾക്ക് ഉന്നതപഠനം നടത്തുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ മുസ്ലീം, സിഖ്, പാഴ്സി, ജൈന-ബുദ്ധമതക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. ദേശസാത്കൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനത്തിൽനിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ് സ്‌കോളർഷിപ്പായി അനുവദിക്കുന്നത്. 

 

അപേക്ഷകർ,കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. ജനസംഖ്യാനുപാതത്തിൽ നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 15 ആണ്.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

http://minoritywelfare.kerala.gov.in/ 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News