Foto

പൗരോഹിത്യത്തിന്റെ രജതജൂബിലി നിറവില്‍ ഫാ.സൈമണ്‍ പള്ളുപേട്ട 

രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് 

 ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് മുഖ്യകാര്‍മ്മികനായിരുന്നു.

കൊച്ചി: കെസിബിസി  ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി
.ഫാ.സൈമണ്‍ പള്ളുപേട്ട പൗരോഹിത്യത്തിന്റെ രജതജൂബിലി നിറവില്‍.അകനാട് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം തൃക്കാക്കര എസ്.എച്ച് മൈനര്‍ സെമിനാരിയില്‍ വൈദീകപരിശീലനം ആരംഭിച്ചു.തുടര്‍ന്ന് പൂനമല്ലി മേജര്‍ സെമിനാരിയില്‍ ഫിലോസഫിയും,മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും തിയോളജിയും പൂര്‍ത്തിയാക്കി 1996 ഡിസംബര്‍ 30ന് അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവിന്റെ കൈവയ്പ് ശൂശ്രൂഷ വഴി ഫാ.സൈമണ്‍ പള്ളുപേട്ട  പൗരോഹിത്യം സ്വീകരിച്ചു.തുടര്‍ന്ന് അങ്കമാലി ഫെറോനാ,പാലക്കാട് രൂപതയുടെ ഭാഗമായിരുന്ന കോയമ്പത്തൂര്‍ രാമനാഥപുരം ഫെറോന,മിലാന്‍ രൂപതയിലെ പതേര്‍നോ പുത്താവോ പള്ളികളിലെ സഹ വികാരിയായും,മരുത്തേവട്ടം,കുത്തിയതോട്,പുത്തന്‍പള്ളി,നടുവട്ടം,ചേരാനല്ലൂര്‍,കോട്ടപറമ്പ്,എളമക്കര എന്നീ പള്ളികളില്‍ വികാരിയായും സേവനം ചെയ്തു. ഇടവക ശൂശ്രൂഷ കൂടാതെ അഭിവന്ദ്യ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ പ്രൈവറ്റ് സെക്രട്ടറി,മിലാനിലെ സെന്റ് കാര്‍ലോ ആശുപത്രിയുടെ ചാപ്ലൈന്‍,കൊച്ചി ലിസി ആശുപത്രി ജോയിന്റ് ഡയറക്ടര്‍,എക്‌സ്‌ക്യൂട്ടിവ് ഡയറക്ടറായും,കാത്തിലിക്ക് ഹോസ്പിറ്റല്‍  അസോസിയേഷന്‍ ഓഫ് ഇന്ത്യ- കേരളാ ചാപറ്റര്‍ കോഡിനേറ്റര്‍,കെസിബിസി ലീഗല്‍ കമ്മറ്റി,കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി,നൈപുണ്യ അന്താരാഷ്ട്ര പരിശീലന കേന്ദ്രത്തിന്റെ ജോയിന്റ് ഡയറക്ടര്‍ എന്നിവടങ്ങളിലും അച്ഛന്‍ ശ്രശ്രൂഷ ചെയ്തു.മിലാനിലെ ബുക്കോണി സര്‍വകലാശാലയില്‍ നിന്നും ഈഫെ് ഇന്‍സിറ്റിയൂട്ട്ഓഫ് മിലാനില്‍ നിന്നും,തുടര്‍ന്ന് ടാറ്റാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, എന്നിവടങ്ങളില്‍ നിന്നും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.പാലാരിവട്ടം പി.ഓ.സിയില്‍ നടന്ന രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള വിശുദ്ധ കുര്‍ബാനയ്ക്ക്  തലശേരി അതിരൂപതാ  മെത്രാപ്പൊലീത്തയും കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് മുഖ്യകാര്‍മ്മികനായിരുന്നു.കെസിബിസി ഡെപ്യൂട്ടി  സെക്രട്ടറി ജനറലും,പി.ഓ.സി ഡയറ്കടറുമായി ഫാ.ജേക്കബ് ജി  പാലയ്ക്കപ്പിള്ളിയും പി.ഓ.സിയിലെ മറ്റ് വൈദീകരും   വി.കുര്‍ബാനയ്ക്ക് സഹകാര്‍മ്മികരായിരുന്നു.തുടര്‍ന്ന്  അനുമോദന സമ്മേളനവും  നടന്നു.

Foto

Comments

leave a reply

Related News