മലയാള സിനിമയുടെ അങ്കിള്‍ 71ന്റെ നിറവില്‍
കൊച്ചി: സംസാരിക്കുന്ന ഓരോ വാചകത്തിലും തന്റെ സമ്പന്നമായ അറിവ് ലാളിത്യത്തോടെ പ്രകടിപ്പിക്കുന്ന മലയാള സിനിമയുടെ പ്രിയപ്പെട്ട ജോണ്‍ സാറിന് ( ജോണ്‍ പോളിന് ) ഇന്ന് 71 വയസ്.നൂറില്‍ പരം സിനിമകള്‍ ഒട്ടനവധി പുസ്തകങ്ങള്‍ പ്രസംഗങ്ങള്‍ ലേഖനങ്ങള്‍ കഥകള്‍ ചരിത്ര സംഭാഷണങ്ങള്‍ പാചക വിധികള്‍ എന്നിങ്ങനെ എഴുത്തിന്റെ ചാമരം വീശിയ മലയാള വരികളുടെ വാക്കുകളുടെ രാജാവിന് കെസിബിസി ന്യൂസിന്റെ പിറന്നാള്‍ ആശംസകള്‍. ഐവി ശശിയുടെ 'ഞാന്‍, ഞാന്‍ മാത്രം' എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് മലയാള സിനിമയില്‍ ജോണ്‍ പോള്‍ തുടക്കമിടുന്നത്. ഭരതന്റെ ചാമരത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ രചനയിലും തുടക്കമിട്ടു. സിനിമയില്‍ കഥയും തിരക്കഥയുമായി സജീവമായതോടെ ജോലി ഉപേക്ഷിച്ചു. ഭരതന്‍, ഐ വി ശശി, മോഹന്‍, ഭരത് ഗോപി, പി ജി വിശ്വംഭരന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി ഒട്ടേറെ സംവിധായകരുടെ സിനിമകള്‍ക്ക് കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചു. 98 ചിത്രങ്ങള്‍ക്ക് രചയിതാവായി സഹവര്‍ത്തിച്ചു. എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രം നിര്‍മ്മിച്ചു, അതിന് ദേശീയ-സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു. 2014-ല്‍ ഗ്യാങ്സ്റ്റര്‍, 2017-ല്‍ സൈറാബാനു എന്നീ സിനിമകളില്‍ അഭിനേതാവായും രംഗത്തെത്തി.സിനിമകള്‍ക്ക് പുറമേ സ്വസ്തി, കാലത്തിനു മുന്‍പേ നടന്നവര്‍, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, എന്റെ ഭരതന്‍ തിരക്കഥകള്‍, ഒരു കടം കഥ പോലെ ഭരതന്‍, കഥയിതു വാസുദേവം, പരിചായകം: കാഴ്ചയും കഥയും, എം ടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, പി ജെ ആന്റണി തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ എം ടി ഒരു അനുയാത്രയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.ഫോക്കസ് എന്ന പേരില്‍ മലയാളത്തിലെ ആദ്യ ലിറ്റില്‍ മാഗസിന്‍ തുടങ്ങുന്നത് ജോണ്‍പോളാണ്.
ചാമരം , മര്‍മരം , വിട പറയുംമുന്‍പേ , കഥയറിയാതെ , ആരതി , ഓര്‍മക്കായി തേനും വയമ്പും പാളങ്ങള്‍ ആലോലം ഇണ , സന്ധ്യ മയങ്ങും നേരം, സാഗരം ശാന്തം ,രചന ,ഒന്ന് ചിരിക്കു ,അസ്ത്രം, ഇത്തിരിപ്പൂവേ ചുവന്നപൂവേ , അറിയാത്ത വീഥികള്‍ ,ഒന്നാണ് നമ്മള്‍ , ആരോരുമറിയാതെ, അതിരാത്രം, അടുത്തടുത്ത് , ഇണക്കിളി ,ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ , കാതോട് കാതോരം ,ഇനിയും കഥ തുടരും ,ഈ ശബ്ദം ഇന്നത്തെ ശബ്ദം ,അധ്യായം ഒന്ന് മുതല്‍ ,അമ്പട ഞാനേ ! അവിടുത്തെപ്പോലെ ഇവിടെയും ,ഈ തണലില്‍ ഇത്തിരി നേരം, യാത്ര , ഈറന്‍ സന്ധ്യ മിഴിനീര്‍പ്പൂവുകള്‍ ,ഐസ് ക്രീം ,ഇതിലെ ഇനിയും വരൂ ,രേവതിക്കൊരു പാവക്കുട്ടി , ഉണ്ണികളേ ഒരു കഥ പറയാം ,ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ,വൃത്തം, നീല കുറിഞ്ഞി പൂത്തപ്പോള്‍ ,സൈമണ്‍ പീറ്റര്‍ നിനക്ക് വേണ്ടി ,ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് ഉത്സവപ്പിറ്റേന്ന് , ഒരു സായാഹ്നത്തിന്റെ സ്വപ്നം ,പുറപ്പാട് , ഒരുക്കം ,രണ്ടാം വരവ് ,ഭൂമിക ,കേളി മാളൂട്ടി സൂര്യ ഗായത്രി പണ്ട് പണ്ടൊരു രാജകുമാരി ,ചമയം ,സമാഗമം ,ഒരു കടംകഥ പോലെ അക്ഷരം മഞ്ജിരധ്വനി ,വെള്ളത്തൂവല്‍ നമ്മള്‍ തമ്മില്‍, പ്രണയ മീനുകളുടെ കടല്‍ .തെരേസ ഹാഡ് എ ഡ്രീം .അതിശയിപ്പിക്കുന്ന കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും കഥപറച്ചിലുകള്‍ക്കുമായി നമുക്ക് അദ്ദേഹത്തെ കാതോര്‍ക്കാം ..............................
Comments