ഫാ.ഡോ. സക്കറിയാസ് പറനിലം പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. ജൂബിലിയോട് അനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ പൂണിത്തുറ സെന്റ് ജെയിംസ് ദേവാലയത്തില്‍വെച്ച് നടത്തപ്പെട്ടു. കെ.സി.ബി.സി ഡെബ്യൂട്ടി സെക്രട്ടറിയും പി.ഒ.സി. ഡയറക്ടറുമായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഫാ. സക്കറിയാസ് എറണാകുളം - അങ്കമാലി അതിരൂപതയുടെ എക്യൂമെനിക്കല്‍ കമ്മീഷന്റെ സെക്രട്ടറിയുമായിരുന്നു. ഇപ്പോള്‍ തൃക്കക്കാര വിജോ ഭവനില്‍ വിശ്രമ ജീവിതം നയിച്ചുവരുകയാണ്. കേരള സഭയുടെ മതാന്തര സംവാത മേഖലയില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള സക്കറിയാസ് അച്ചന്‍ ലൂവെയിന്‍ വാഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി. കരസ്ഥമാക്കിയിട്ടുണ്ട്.


Comments