മില്യണ്‍ ബൈബിള്‍സ് റ്റു മില്യണ്‍ ഫാമിലീസ് ബൈ ഷൈനിംഗ് ജീസസ് മിനിസ്ട്രീസ്.
കത്തോലിക്കാ സഭയുടെ ഏഷ്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക, കരീബിയന്‍ മിഷന്‍ പ്രദേശങ്ങളില്‍ പലകാരണങ്ങളാല്‍ വിശുദ്ധ ബൈബിള്‍ ഇല്ലാത്തവര്‍ക്കായി സൗജന്യ ബൈബിള്‍ വിതരണ പദ്ധതി.
മാതൃഭാഷയില്‍ വിശുദ്ധ ബൈബിള്‍ ഇല്ലാത്തവര്‍ക്കായി ബൈബിള്‍ വിതരണത്തിന് പ്രത്യേക പരിഗണന.
''ദാരിദ്ര്യത്താലോ മറ്റു കാരണങ്ങളാലോ ഒരു ക്രൈസ്തവ ഭവനത്തിലും വിശുദ്ധ ബൈബിള്‍ ഇല്ലാതിരിക്കരുത്'' എന്ന ലക്ഷ്യവുമായി ഇത് നിര്‍വഹിക്കുന്നത് അറേബ്യന്‍ വികാരിയത്തിന്റെ ആത്മീയാധികാരത്തിന്‍ കീഴില്‍ മിഷന്‍ പ്രദേശങ്ങളുടെ ആത്മീയ നവീകരണത്തിനൊപ്പം പുതിയ സ്ഥലങ്ങളില്‍ സുവിശേഷ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലൂയിസ്-ഹന്ന കത്തോലിക്കാ മിഷണറി ദമ്പതികളാണ്. കത്തോലിക്കാ സഭയുടെ ഉള്‍നാടന്‍ മിഷന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ 16 വര്‍ഷങ്ങളായി ഇവര്‍ പ്രവര്‍ത്തിക്കുന്നു.
''ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍ ഞാന്‍ അത്യധികം ഉത്സാഹം കാണിച്ചു'' (റോമര്‍ 15:20) എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ ആത്മീയ ദര്‍ശനം ആപ്തവാക്യമായി എടുത്തിരിക്കുന്ന ഇവരുടെ അല്‍മായ മിഷന്‍ ഇതിനോടകം 27 രാജ്യങ്ങളില്‍ സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തില്‍ പങ്കാളികളായി.
പല കാരണങ്ങളാല്‍ സ്വന്തമായി വിശുദ്ധ ബൈബിള്‍ ഇല്ലാത്തവര്‍ക്കായി ഈ അല്‍മായ മിഷനറിമാര്‍ ഇതിനോടകം പല ഭാഷകളിലായി ഒരു ലക്ഷത്തിലേറെ വിശുദ്ധ ബൈബിളുകള്‍ തികച്ചും സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞു.
ക്രിസ്തു കേന്ദ്രീകൃത ആത്മീയ ജീവിതത്തിന് അടിസ്ഥാനമിടുക എന്ന ലക്ഷ്യത്തോടെ യുവജനങ്ങള്‍ക്കും സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമുള്ള വിശുദ്ധ ബൈബിള്‍ വിതരണം ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
സഭാ മിഷനിലൂടെ വിശ്വാസത്തിലേക്ക് പുതുതായി കടന്നുവരുന്നവര്‍ക്ക് ഏക രക്ഷകനായ യേശുക്രിസ്തുവിനെ കൂടുതലറിയാനും പഠിക്കാനും വിശ്വാസത്തില്‍ കൂടുതല്‍ വളരാനും അങ്ങനെ ക്രൈസ്തവ സാക്ഷ്യം വഹിക്കാനും ഈ സൗജന്യ വിതരണ പദ്ധതി ലക്ഷ്യമിടുന്നു.
എല്ലാ മാതൃഭാഷകളിലും വിശുദ്ധ ബൈബിള്‍ വിതരണം ചെയ്യുക എന്നത് ഇവരുടെ വലിയ സ്വപ്നമാണ്.
• മാതൃഭാഷകളിലേക്ക് ബൈബിള്‍ പരിഭാഷ നടത്തുന്ന പദ്ധതികള്‍ക്ക് സൗജന്യമായി പ്രിന്റ് ചെയ്തു കൊടുക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുന്നതാണ്.
• മിഷന്‍ പ്രദേശങ്ങളില്‍, ഏതെങ്കിലും കാരണങ്ങളാല്‍ വിശുദ്ധ ബൈബിള്‍ സ്വന്തമായി ഇല്ലാത്തവര്‍ക്കായി സഭാധികാരികള്‍ക്ക് ഇവരെ സമീപിക്കാവുന്നതാണ്.


Comments