Foto

ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ വനിതാസംഗമവും പ്രതിനിധി സമ്മേളനവും സംഘടിപ്പിച്ചു

 

കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ ഇടയ്ക്കാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രവനിതാദിനത്തോടനുബന്ധിച്ച് വനിതാസംഗമവും പ്രതിനിധി സമ്മേളനവും ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ ഇടയ്ക്കാട് ഫൊറോന പ്രസിഡന്റ് സിൻസി പാറേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ അതിരൂപതാ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന ചാപ്ലെയിൻ ഫാ. ഷിജൻ പതിയിൽ ആമുഖസന്ദേശം നൽകി. കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ഡോ. മേഴ്സി ജോൺ മുഖ്യപ്രഭാഷണം നടത്തി. ഇടയ്ക്കാട് ഫൊറോനയിൽ നിന്നും ത്രിതലപഞ്ചായത്തു തെരഞ്ഞെടുപ്പിൽ വിജയികളായ വനിതകളെയും കോവിഡ് മുഖത്ത് പ്രവർത്തിച്ച കെ.സി.ഡബ്ല്യു.എ അംഗങ്ങളായ ആരോഗ്യപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. കെ.സി.ഡബ്ല്യു.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.  ഫൊറോനയിലെ വിവിധ യൂണിറ്റുകൾ വഴി നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. റ്റെസി സേവ്യർ, മേഴ്സി ജോൺ, അനു എബ്രാഹം, ആനിയമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. കോവിഡ് മാനദൺഡങ്ങൾ പാലിച്ച് നടത്തപ്പെട്ട യോഗത്തിൽ ഫൊറോന ഭാരവാഹികളും യൂണിറ്റ് പ്രതിനിധികളും പങ്കെടുത്തു.                       

 

Comments

leave a reply

Related News