Foto

പൂജരാജാക്കന്മാരെപ്പോലെ ക്രൈസ്തവരുടെ ഐക്യത്തിനുവേണ്ടി നമുക്കും പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പായുടെ ട്വീറ്റ് 

പൂജരാജാക്കന്മാരെപ്പോലെ ക്രൈസ്തവരുടെ ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ജനുവരി 18 മുതൽ 25 വരെയുള്ള സഭൈക്യവാരത്തിനു ഒരുക്കമായാണ് പാപ്പാ ട്വിറ്ററിൽ ഇപ്രകാരം കുറിച്ചത്.

ഈശോയെ ബഹുമാനിക്കാൻ കിഴക്ക് നിന്ന് ബെത്‌ലഹേമിലേക്ക് വന്ന പൂജരാജാക്കന്മാരെപ്പോലെ, ക്രൈസ്തവരും തങ്ങളുടെ പാരമ്പര്യങ്ങളുടെ വൈവിധ്യത്തിൽ ഐക്യത്തിലേക്കുള്ള പാതയിലാണ്. നമുക്ക് കണ്ണുകൾ യേശുവിൽ ഉറപ്പിച്ച് പ്രാർത്ഥിക്കണമെന്നു പാപ്പാ ഉദ്‌ബോധിപ്പിച്ചു. 

 “ഞങ്ങൾ കിഴക്ക് അവൻറെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കയാണ്” (മത്തായി 2,2), പൂജരാജാക്കന്മാർ ഹേറൊദേസ് രാജാവിനോടു പറയുന്ന ഈ വാക്കുകളാണ് ഇക്കൊല്ലത്തെ ക്രൈസ്തവൈക്യ പ്രാർത്ഥനാ വാരത്തിൻറെ വിചിന്തന പ്രമേയം.

 

Comments

leave a reply

Related News