മുതിർന്നവരുടെ അനുഭവങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനമാകണം ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ
കൊച്ചി: പ്രായം ചെന്നവരുടെ അനുഭവ പാഠങ്ങൾ പുതിയ തലമുറയ്ക്ക് പ്രചോദനമാകണമെന്നും അതിനുള്ള വേദികൾ സമൂഹത്തിൽ രൂപപ്പെടുത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. വൃദ്ധജനങ്ങളുടെ പുനരുദ്ധാരണം സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ ( കെ.സി.ബി.സി) മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഭവനങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന മുതിർന്ന പൗരന്മാർക്കും ജോലിയിൽ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നവർക്കുമായി സംഘടിപ്പിക്കുന്ന " മധുരം സായന്തനം" പരിപാടി പാലാരിവട്ടം പി.ഒ.സിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ നായർ.
മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷനായിരുന്നു. ഉമ തോമസ് എം.എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അബ്രാഹം ഇരിമ്പിനിക്കൽ., ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിർപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
നാടക രംഗത്ത് 40 വർഷങ്ങൾ പൂർത്തിയാക്കിയ സേവ്യർ മാസ്റ്ററെയും ചലച്ചിത്ര തിരക്കഥാകൃത്ത് ഫാ ഡാനി കപ്പൂച്ചിനെയും ചടങ്ങിൽ ആദരിച്ചു.
ഫാ. അബ്രാഹം ഇരിമ്പിനിക്കൽ
സെക്രട്ടറി, കെ.സി.ബി.സി.
മാധ്യമ കമീഷൻ
ഫോൺ - 9947589442


Comments