Foto

മലബാറിനെ ചെമ്മഞ്ഞയണിയിച്ച് ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന വാർഷികം

തലശ്ശേരി :ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ നിരവധി മാതൃകകളുണ്ടെന്നും ചെറുപുഷ്പ മിഷൻലീഗിലൂടെ പ്രേഷിതപ്രവർത്തനം നടത്തുന്ന അല്മായർ മിഷനറിയായി മാറുകയാണെന്നും തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. 'വിളയറിഞ്ഞ് ഒരുമയോടെ വിളഭൂമിയിലേക്ക് ' എന്ന മുദ്രാവാക്യമുയർത്തി ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാനതല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ ദൈവീക മൂല്യങ്ങൾ മുറുകെ പിടിച്ചും പ്രാവർത്തികമാക്കിയും മിഷൻലീഗ് കൂടുതൽ ദിശാബോധത്തോടെ അനുദിനം വളരുകയാണ്. ഓരോരുത്തരും അവരവരുടെ ജീവിത സാഹചര്യങ്ങൾക്കു ചേരുന്ന രീതിയിൽ പ്രേഷിതപ്രവർത്തനം നടത്താൻ തയ്യാറാവുകയാണ് വേണ്ടതെന്ന് ആർച്ച്ബിഷപ് ഓർമ്മപ്പെടുത്തി.

സി.എം.എൽ ചെമ്പേരി ശാഖയുടെ രംഗപൂജയോടെ ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു.തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ.ജോസഫ് വടക്കേപറമ്പിൽ സ്വാഗത പ്രഭാഷണവും സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖ പ്രഭാഷണവും നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി ജിൻ്റോ തകിടിയേൽ റിപ്പോർട്ട് അവതരിപ്പിച്ചു.അന്തർദേശീയ പ്രസിഡൻ്റ് ഡേവിസ് വല്ലൂരാൻ, ദേശീയ പ്രസിഡൻ്റ് സുജി പുല്ലുക്കാട്ട്, തലശ്ശേരി അതിരൂപത പ്രസിഡൻ്റ് ഷിജോ സ്രായിൽ, മലബാർ റീജണൽ ഓർഗനൈസർ രഞ്ജിത്ത് മുതുപ്ലാക്കൽ, സംസ്ഥാന ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപറമ്പിൽ, അന്തർദേശീയ വൈസ് പ്രസിഡൻ്റ് ഏലിക്കുട്ടി എടാട്ട് ,ദേശീയ റീജണൽ ഓർഗനൈസർ ബെന്നി മുത്തനാട്ട്, എക്സിക്യൂട്ടീവ് അംഗം ആര്യ റെജി എന്നിവരും സന്നിഹിതരായിരുന്നു.

Comments

leave a reply

Related News