Foto

സ്റ്റുഡന്റ് പോലീസ് യൂണിഫോമില്‍ മതവേഷം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ 

സ്റ്റുഡന്റ് പോലീസ് യൂണിഫോമില്‍ മാറ്റങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. യൂണിഫോമിനൊപ്പം ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം പ്രവണത മതേതര സ്വഭാവം തകര്‍ക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

കുറ്റ്യാടി ഹയർ സെക്കന്‍ററി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ്  ഹൈക്കോടതിയെ സമീപിച്ചത്. വിഷയം പരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സർക്കാർ അറിയിച്ചത്.

തപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ് എന്ന് മുസ്ളീം സ്റ്റുഡൻസ് ലീഗും മതത്തിന്റെ ഭാഗമായ വേഷങ്ങൾ അനുവദിക്കാത്തത്‌ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും മുസ്ളീം വനിതാ ലീഗും പ്രതികരിച്ചു 

Comments

leave a reply

Related News