ഒ.ബിസി വിഭാഗങ്ങള്‍ക്കുള്ള ഇ-ഗ്രാന്‍റ് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലുള്ളപ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു ആശാ്വസമായിരുന്നു. എയ്ഡഡ് കോളേജുകളില്‍ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അത് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്‍ഡ് നിഷേധിച്ചുവരികയാണ്. ഇതിനെതിരെ പ്രതിഷേധം ഉണ്ടായെങ്കിലും പല കാരണങ്ങളാല്‍ അത് ശക്തിയാര്‍ജ്ജിച്ചില്ല.
ഔദ്യോഗിക മറുപടിയെന്ത് ?
ഇതു സംബന്ധിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ പി. ഐ. ശ്രീവിദ്യ, ഐ എ എസ് ഹൈേക്കോടതിയിലെ ഒരു കേസില്‍ നല്കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ നാളിതുവരെ ഒ.ബിസി വിഭാഗനം വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയിരുന്ന ഇ- ഗ്രാന്‍റ് തെറ്റായി നല്കിയിരുന്നതാണ് എന്നും, മേലില്‍ അത് തുടരാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പറയുന്നു. എയ്ഡഡ് കോളേജുകളില്‍ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥകള്‍ മെറിറ്റിലോ, റിസര്‍വേഷനിലോ അല്ല വരുന്നത് എന്ന സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
എങ്ങനെയാണ് കമ്മ്യൂണിറ്റി മെറിറ്റ് കോട്ട പ്രവേശനം ?
അതതു യൂണിവേഴ്സിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്, കോളേജ് നടത്തുന്ന ബന്ധപ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രകാരമാണ് ഇത്തരത്തിലുള്ള പട്ടിക തയ്യാറാക്കുന്നത്. എന്നാല്‍, ആ പട്ടികയെ മാനേജ്മെന്‍റ് ക്വാട്ട എന്ന് മാത്രം കണക്കാക്കിയാണ് ഇപ്പോള്‍ ഇ ഗ്രാന്‍റ് നിഷേധിച്ചിരിക്കുന്നത്. കാലാകാലങ്ങളായി ഒബിസി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന ഈ ആനുകൂല്യം യാതൊരു കാരണവുമില്ലാതെയാണ് കഴിഞ്ഞ 2 വര്‍ഷമായി നിഷേധിച്ചുകൊണ്ടിരിക്കുന്നത്.
ഉദ്യോഗസ്ഥ നിലപാടാണോ ? അതോ സര്‍ക്കാര്‍ നിലപാടുതന്നെയോ ?
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണോ ഉദ്ദ്യോഗസ്ഥര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത് എന്ന് പരിശോധിക്കപ്പെടണം. കേരളത്തില്‍ നാളിതുവരെ നല്‍കിവന്നിരുന്ന ഇ-ഗ്രാന്‍ഡ് ഇത്തരമൊരു കാരണം പറഞ്ഞ് നിഷേധിക്കുന്നത് ഉചിതമല്ല. മാത്രമല്ല, ഇക്കാലമത്രയും തെറ്റായാണ് അത് നല്‍കിയിരുന്നത് എന്നുപറയാന്‍ കണ്ടെത്തിയിരിക്കുന്ന കാരണവും വിചിത്രമാണ്. അത് മെറിറ്റ് പ്രകാരമുള്ള പ്രവേശനമല്ല എന്ന് പറയുന്നത് വസ്തുതകള്‍ക്കെതിരാണ്. എല്ലാ എയ്ഡഡ് കോളേജുകളിലും കമ്മ്യൂണിറ്റി കോട്ടയില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് യൂണിവേഴ്സിറ്റിയുടെ കൂടി നിര്‍ദ്ദേശങ്ങള്‍ പ്രകാരം, മാര്‍ക്ക് അടിസ്ഥാനത്തില്‍ തന്നെയാണ്. ആയിരിക്കണക്കിന് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളുടെ ചിറകരിയുന്ന ഈ തീരുമാനം പിന്‍വലിക്കപ്പെടണം.
ഷെറി ജെ തോമസ്
Comments