പി. ടി. തോമസിന്റെ സേവനങ്ങൾ ജനങ്ങൾ എല്ലാക്കാലവും അനുസ്മരിക്കും :
കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി: തൃക്കാക്കര എം.എൽ.എ. ശ്രീ പി. ടി. തോമസിന്റെ ആകസ്മിക നിര്യാണത്തിൽ കെസിബിസി പ്രസിഡന്റും സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. പൊതുസമൂഹത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിക്കുമായി രാഷ്ട്രീയപ്രവർത്തകനും ജനപ്രതിനിധിയുമെന്ന നിലയിൽ അദ്ദേഹം ചെയ്ത സേവനങ്ങൾ ജനങ്ങൾ എല്ലാക്കാലവും അനുസ്മരിക്കുമെന്ന് തന്റെ സന്ദേശത്തിൽ കർദിനാൾ പറഞ്ഞു. ശ്രീ പി. ടി. തോമസിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന എല്ലാവരേയും കർദിനാൾ അനുശോചനം അറിയിച്ചു.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.
Comments